ETV Bharat / entertainment

ഏറ്റവും വലിയ ഭാഗ്യവാനാണ്, കോകിലയ്‌ക്ക് 24 വയസ്;അടുത്ത് തന്നെ കുഞ്ഞുണ്ടാകുമെന്ന് ബാല - BALA AND KOKILA AGE

ഇനി നല്ല രീതിയില്‍ ജീവിക്കും, കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയി.

BALA AND KOKILA LOVE STORY  BALA AND KOKILA MARRIAGE  ബാലയുടെയും കോകിലയും പ്രണയം  ഉടന്‍ കുഞ്ഞുണ്ടാകുമെന്ന് ബാല
ബാലയും കോകിലയും (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 28, 2024, 12:28 PM IST

നടന്‍ ബാലയുടെ വിവാഹമാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്. ബന്ധു കോകിലയേയാണ് ബാല വിവാഹം ചെയ്‌തത്. എന്നാല്‍ ഇത് താരത്തിന്‍റെ നാലാമത്തെ കല്യാണമായതോടെ സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ചര്‍ച്ചയായി മാറി. ചെറുപ്പം മുതല്‍ തനിക്ക് ബാലയെ ഇഷ്‌ടമായിരുന്നുവെന്ന് കോകില വിവാഹ ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്‍റെ ഭാര്യ കോകിലയ്‌ക്ക് 18 വയസ് പ്രായവ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല. അടുത്ത് തന്നെ തങ്ങള്‍ക്കൊരു കുട്ടിയുണ്ടാകുമെന്നും നല്ല രീതിയില്‍ ജീവിക്കുമെന്നും ബാല പറഞ്ഞു. കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയത് താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

"കോകിലയ്ക്ക് 24 വയസാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും തിരിച്ചു പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോള്‍ എന്‍റെ നിയന്ത്രണം നഷ്‌ടമാകും. പക്ഷേ അന്ന് അവള്‍ എനിക്കൊരു ഉപദേശം തന്നു. 99 പേര്‍ക്ക് നന്മ ചെയ്‌തിട്ട് ഒരാളെ തല്ലിയാല്‍ ഈ 99 പേര്‍ക്കും ചെയ്‌ത നന്മ എവിടെപ്പോകും? അപ്പോള്‍ എനിക്ക് മനസിലായി, ഇനി ഞാന്‍ നിയമപരമായി മുന്നോട്ടു പോകും. എനിക്ക് വക്കീല്‍ ഉണ്ട്. ഞാന്‍ മനസ് തുറന്ന് പറയുന്നു. ഇവിടെ നിന്ന് പോകുകയാണ്. കുറച്ചു കാലം മാത്രം നിങ്ങളുടെ കൂടെ ഉണ്ടാകും.

കോകില എഴുതിയ ഡയറി സത്യമാണോ എന്ന് ഫാന്‍സ് ഒരുപാട് പേര്‍ ചോദിച്ചു. 2018 ലാണ് ഡയറി എഴുതുന്നത്. എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരച്ചിരുന്നു. കവിതയും എഴുതിയിട്ടുണ്ട്. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്‍റെ കയ്യില്‍ ഉണ്ട്. എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണ്, ഇവള്‍ക്കാണ്. ഞാന്‍ എല്ലാം തുറന്നു പറയുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്‍റെ ഭാര്യയ്‌ക്ക് മാധ്യമങ്ങളെ ഇഷ്‌ടമല്ല. അടുത്ത് തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാകും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും. ഞാന്‍ രാജാവായാല്‍ ഇവള്‍ എന്‍റെ റാണിയാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്. അവന് പെണ്ണ് കിട്ടില്ല, അതുകൊണ്ട് ഞാന്‍ നാല് കെട്ടിയെന്ന് പറയും ഞാന്‍ എന്തു ചെയ്‌താലും തെറ്റും. അങ്ങോട്ട് തരുന്ന പൈസയ്ക്ക് എന്തിനാണ് കണക്ക് വയ്‌ക്കുന്നത്. അത് കാശല്ല, എന്‍റെ സ്‌നേഹമാണ്. അത് തിരിച്ചറിയാന്‍ ഇവര്‍ക്ക് പറ്റുന്നില്ലല്ലോ.

എനിക്ക് അങ്ങനെ ഒരു ഇഷ്‌ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. ഇന്ന് മനസുകൊണ്ട് പറയുന്നു എനിക്കിപ്പോള്‍ 42 വയസായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. കാശും പണവുമൊക്കെ പോയി വന്നുകൊണ്ടേയിരിക്കും. ഞാന്‍ മരണത്തില്‍ അരികില്‍ പോയി തിരികെ വന്നതാണ്. ദൈവമുണ്ട്.

എന്‍റെ അമ്മയാണ് ഇവളുടെ കാര്യവുമായി മുന്നോട്ടു പോയത്. ഞാനെടുത്ത് വളര്‍ത്തിയ കുട്ടിയാണ്. പെട്ടെന്ന് വരുന്ന സ്‌നേഹം വേറെ, പഴകി പഴകി സ്‌നേഹം വരുന്നതും വേറെ, മൂന്ന് മാസം കൊണ്ടാണ് തീരൂമാനമെടുത്തത്. കിടക്കാന്‍ പോകുന്നതിന് മുമ്പ് ബെഡ് റൂമില്‍ കയറി എത്രപേര്‍ കരയും. ആ കരച്ചില്‍ ഇനി ഉണ്ടാകില്ല. പത്ത് വര്‍ഷം ഞാന്‍ കരഞ്ഞിട്ടുണ്ട്. ഇനി കരയില്ല". ബാല പറഞ്ഞു.

കോകിലയുമായുള്ള ബാലയുടെ വിവാഹം ഒക്‌ടോബര്‍ 23 ന് ആയിരുന്നു. രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു. ബാലയുടെ മാമന്‍റെ മകളാണ് കോകില. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

Also Read:'കോകിലയെ ബാല പൊന്നുപോലെ നോക്കും'; പ്രിയ സഖിക്ക് സ്‌നേഹചുംബനം നല്‍കിയും ചേര്‍ത്തു നിര്‍ത്തിയും താരം- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.