പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായ ആസിഫ് അലിയേയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കാഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. പുതുമുഖമായ നഹാസ് നാസർ ആണ് ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ 15-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. എറണാകുളത്താണ് നിലവിൽ ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് (Ashiq Usman Productions new movie with Asif Ali and Suraj Venjaramoodu).
തങ്കം ആണ് ഈ സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയത്. ആസിഫ് അലി നായകനായ 'കെട്ടിയോളാണ് എന്‍റെ മാലാഖ'യ്‌ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ജിംഷി ഖാലിദാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോപി സുന്ദറാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. നിഷാദ് യൂസഫ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ആഷിക് എസാണ് ഈ ചിത്രത്തിന്‍റെ കലാസംവിധായകൻ (Ashiq Usman Productions 15th movie shooting started).
ഗാനരചന - വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, കൊറിയോഗ്രാഫർ - പ്രമേഷ്ദേവ്, കോസ്റ്റ്യൂം - മഷർ ഹംസ, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, വി എഫ് എക്‌സ് - ഡിജിബ്രിക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്‌ടർമാർ - ഓസ്റ്റിൻ ഡാൻ, രഞ്ജിത് രവി, സ്റ്റിൽസ് - ഫോട്ടോഗ്രാഫി - രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ - ഓൾഡ് മോങ്ക്‌സ്, കോണ്ടന്‍റ് & മാർക്കറ്റിങ് ഡിസൈൻ - പപ്പെറ്റ് മീഡിയ, വിതരണം - സെൻട്രൽ പിക്‌ചേർസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന 'ലെവൽ ക്രോസ്' ആണ് ആസിഫ് അലി നായകനായി എത്തുന്ന മറ്റൊരു ചിത്രം. ആസിഫ് അലിക്ക് പുറമെ ഷറഫുദ്ദീൻ, അമല പോൾ എന്നിവരും പ്രധാന വേഷത്തിലുള്ള ഈ ചിത്രം അർഫാസ് അയൂബാണ് സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് അർഫാസ് അയൂബ്. അഭിഷേക് ഫിലിംസിന്‍റെ ബാനറിൽ രമേഷ് പി പിള്ളയാണ് 'ലെവൽ ക്രോസ്' നിർമിക്കുന്നത്. രമേഷ് പി പിള്ള നിർമിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് 'ലെവൽ ക്രോസ്'.