ETV Bharat / entertainment

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രം ''റൈഫിൾ ക്ലബ്ബ് " ഷൂട്ടിങ്ങ് മുണ്ടക്കയത്ത് ആരംഭിച്ചു

ആഷിഖ് അബുവിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തുടങ്ങി. ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങൾ

author img

By ETV Bharat Kerala Team

Published : Mar 20, 2024, 9:11 PM IST

Rifle club  Ashiq Abu  Film Shooting in Mundakayam  New Malayalam Movies
Ashiq Abu's New Film "Rifle Club" Shooting in Mundakayam

കോട്ടയം : ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്ബ്' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു.

ഹനുമാൻ കൈന്‍റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്‌ണു അഗസ്ത്യ, സുരേഷ് കൃഷ്‌ണ, സുരഭി ലക്ഷ്‌മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ പി നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ഒ പി എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ''റൈഫിൾ ക്ലബ്'' എന്ന ചിത്രത്തിലൂടെ പ്രമുഖ നടനും ബോളീവുഡ് ചലചിത്ര നിർമാതാവുമായ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. 'റൈഫിൾ ക്ലബ്ബ്' ഓണത്തിന് പ്രദർശനത്തിനെത്തും.

ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സൂപ്പർ ഹിറ്റായിക്കൊണ്ടിരിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലൂടെ ഏറേ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്‍റെ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്നത്.

Also read : 'കാന്താര എ ലെജന്‍ഡ്' പ്രേക്ഷക ഹൃദയം കീഴടക്കും, എന്‍റെ ഗ്രാമത്തിലെ ഷൂട്ടിന് അടുത്ത മാസം തുടക്കമാകും : റിഷഭ് ഷെട്ടി

റെക്‌സ് വിജയനാണ് സംഗീതമൊരുക്കുന്നത് , പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- മഷർ ഹംസ, എഡിറ്റർ- വി സാജൻ, സംഘട്ടനം- സുപ്രീം സുന്ദർ, സ്‌റ്റിൽസ്- റോഷൻ, അർജ്ജുൻ കല്ലിങ്കൽ. പിആർഒ- എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.