ETV Bharat / entertainment

ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, ദുബായില്‍ നിന്ന് വന്നത് സ്വന്തം ചെലവില്‍, കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം: ആശ ശരത്ത് - REMUNERATION CONTRAVERSY

കലോത്സവം എന്നാൽ ഓരോ കലാകാരന്‍റെയും കലാകാരിയുടെയും സ്വപ്‌നവേദിയാണ്.

ASHA SHARATH SCHOOL KALOTHSAVAM  ASHA SHARATH REMUNERATION  ആശ ശരത്ത് പ്രതിഫലം വിവാദം  ആശ ശരത്ത് വി ശിവന്‍കുട്ടി ആരോപണം
ആശ ശരത്ത് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 9, 2024, 5:21 PM IST

കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്. ഒരു രൂപ പോലും വാങ്ങിയിട്ടില്ല, ദുബായില്‍ നിന്ന് എത്തിയത് സ്വന്തം ചെലവിലാണെന്നും ആശ ശരത്ത് വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷമാണെന്നും താരം വ്യക്തമാക്കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ആരോപണം വലിയ വിവാദമായതിനെ തുടര്‍ന്നാണ് നടി പ്രതികരണവുമായി രംഗത്ത് എത്തിയത്.

ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്‍റെ സ്വന്തം ചിലവിൽ ദുബായിൽ നിന്നും വരികയായിരുന്നു. കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാൽ ഓരോ കലാകാരന്‍റെയും കലാകാരിയുടെയും സ്വപ്‌നവേദിയാണ്. അവിടെ നിന്നപ്പോൾ എന്‍റെ മനസില്‍ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നൽകുന്ന ഒരു അനുഭവമായിരുന്നു.

ഞാൻ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നതിനു തന്നെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാൻ അത് സന്തോഷവും അഭിമാനവുമായി കാണുകയായിരുന്നു. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്.

ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണെന്നും നടി പറഞ്ഞു. ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ക്ഷണം സ്വീകരിച്ചത്. പണം വേണ്ട എന്നത് ഞാന്‍ സ്വയം തീരുമാനിച്ചതാണ്. എന്തെങ്കിലും ഡിമാന്‍ഡ് ഉണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഞാന്‍ സ്വയം വന്നു ചെയ്യാം എന്നത് ഞാന്‍ മുന്നോട്ടു വച്ച കാര്യമായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയിൽ വച്ചായിരുന്നു സ്‌കൂള്‍ കലോത്സവം അരങ്ങേറിയത്. ഇവിടെ നടി ആശാ ശരത് അവതരിപ്പിച്ച നൃത്തപരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു. കുട്ടികൾക്കൊപ്പമാണ് ആശ ശരത് നൃത്തം ചെയ്‌തത്. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ, ആശ ശരത് നടത്തിയ പ്രതികരണവും വൈറലായി മാറുകയാണ്.

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്‌ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്.

16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളര്‍ന്നു വന്ന ഒരു പ്രശസ്‌ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവര്‍ അത് സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിയുടെ വാക്കുകള്‍.

Also Read:ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്‌സ് പാക്കേജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.