ETV Bharat / entertainment

കാറും കോളും അടങ്ങി; കൊണ്ടല്‍ സെന്‍സറിംഗ് പൂര്‍ത്തിയായി; റിലീസ് ഉടന്‍ - Kondal censored with UA certificate - KONDAL CENSORED WITH UA CERTIFICATE

ആന്‍റണി വർഗീസിന്‍റെ കൊണ്ടല്‍ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

KONDAL RELEASE  ANTONY VARGHESE STARRER KONDAL  KONDAL CENSORING  കൊണ്ടല്‍ സെന്‍സറിംഗ്
Kondal censored (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 11, 2024, 4:32 PM IST

ആന്‍റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊണ്ടല്‍'. 'കൊണ്ടല്‍' സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

കടലിന്‍റെയും തീരദേശ ജീവിതത്തിന്‍റെയും പശ്‌ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസർ, ട്രെയിലര്‍ എന്നിവ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പൂർണ്ണമായും കടലിലാണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്‍റെ നിര്‍മാണം.

കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ നന്ദു, ഷബീർ കല്ലറക്കൽ, മണികണ്‌ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പിഎന്‍ സണ്ണി, അഫ്‌സല്‍ പിഎച്ച്, നെബിഷ് ബെന്‍സണ്‍, സിറാജുദ്ദീന്‍ നാസര്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, ജയ കുറുപ്പ്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, പുഷ്‌പ കുമാരി എന്നിവരും ചിത്രത്തില്‍ അണിനിരന്നുണ്ട്.

ദീപക് ഡി മേനോൻ ഛായാഗ്രഹണംവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ആക്ഷൻ - വിക്രം മോർ, കലൈ കിംഗ്‌സൺ, തവാസി രാജ്, കലാസംവിധാനം - അരുൺ കൃഷ്‍ണ, വസ്‍ത്രാലങ്കാരം - നിസാർ റഹ്‍മത്, മേക്കപ്പ് - അമൽ കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ - വിനോദ് രവീന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'കടല് നീ കാണാന്‍ കിടക്കുന്നതെ ഉള്ളൂ' നടുക്കടലില്‍ പെപ്പെയുടെ ആക്ഷൻ - Kondal trailer

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.