പൂനെ : സിനിമാമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും, എ ഐ ടെക്‌നോളജിയെക്കുറിച്ചും നിലപാട് പങ്കുവച്ച് അമിതാഭ് ബച്ചന്‍(Artificial Intelligence Technology). നമ്മളെല്ലാവരും ഇപ്പോൾ ഫേസ് മാപ്പിംഗിന് (Face Mapping ) വിധേയരാണ്. ഇപ്പോൾ ചിപ്പുകളിൽ മാത്രമല്ല മാറ്റങ്ങൾ വന്നത്, സിനിമ എഡിറ്റ് ചെയ്യുന്ന രീതികളിലും ഒരുപാട് സാങ്കേതിക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പൂനെയിൽ സിംബയോസിസ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ (Symbiosis Film Festival Pune) പറഞ്ഞു.
ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾക്ക് ആയുസ്സ് വളരെ കൂടുതലാണ്. അവ ഒന്നോ രണ്ടോ മാസങ്ങള്‍കൊണ്ട് അവസാനിക്കുന്ന ഒന്നല്ല. അവ അവസാനിക്കാതെ ഇരിക്കുന്നത് വളരെ ആശങ്കാജനകമായൊരു കാര്യമാണ്. പുതിയ സാങ്കേതിക വിദ്യകളിൽ നമ്മൾ വളരെ ഭയപ്പെടേണ്ടത് എ ഐ ടെക്‌നോളജിയെ (ആട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ആണ്.
നമ്മളെല്ലാവരും ഇപ്പോൾ എ ഐയുടെ ഫേസ് മാപ്പിംഗിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. എ ഐ ടെക്‌നോളജി ഉപയോഗിച്ച് നമ്മുടെ ശരീരമെല്ലാം മാറ്റുന്നു എന്നിട്ട് അവ വേറെ സാഹചര്യത്തിലേക്കും വേറെ രീതികളിലേക്കും പരിഷ്‌കരിക്കുന്നു.
എ ഐക്കെതിരെ ഒരുപാട് എതിർപ്പുകൾ ഉയരുന്നുണ്ട്. നിർമാതാവും, സംവിധായകനും ഫേസ് മാപ്പിംഗ് നടത്തുന്നതിൽ സിനിമാമേഖലയിൽ തന്നെ സമരമുണ്ടെന്ന് വിശ്വസിക്കുന്നു. ഹോളിവുഡിൽ ടോം ഹാങ്ക്സിന്‍റെ ഒരു ക്ലിപ്പ് കണ്ടു. 20 വയസ്സുള്ള ടോം ഹാങ്ക്സാണ് വീഡിയോയില്‍.
സിനിമാമേഖലയിൽ എഐ ഉപയോഗം അവകാശമാണെന്ന വാദം ഉയർന്നിരുന്നു. ആവശ്യമുള്ള സമയങ്ങളിലെല്ലാം എ ഐ ഉപയോഗിക്കുമെന്ന് ചിലർ പറയുന്നു. അതിനാൽ ഇനി ഇവിടേക്ക് എന്നെ വിളിക്കാതെ എന്‍റെ എ ഐയെ വിളിക്കുന്നതിലേക്ക് കാലം മാറും.
രാജ്യത്തിന്‍റെ ധാർമ്മികതയെ മാറ്റിമറിച്ചതിന് സിനിമാമേഖല വലിയ വിമൾശനങ്ങളാണ് നേരിടുന്നത്. സിനിമയ്‌ക്ക് സമൂഹം എപ്പോഴും പ്രചോദനമാണെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. പൂനെ സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി ഫിലിം ഫെസ്റ്റിവലിൻ്റെ (Symbiosis Film Festival) ഉദ്ഘാടന ചടങ്ങിൽ അമിതാഭ് ബച്ചനോടൊപ്പം ഭാര്യ ജയ ബച്ചനുമുണ്ടായിരുന്നു.