ETV Bharat / entertainment

'എടീ ഇത് മുഴുവന്‍ ഓര്‍ഗാനിക്കാ'; അജു വര്‍ഗീസും ജോണി ആന്‍റണിയും ഒന്നിക്കുന്ന 'സ്വര്‍ഗം' ട്രെയിലര്‍ - SWARGAM MOVIE OFFICIAL TRAILER OUT

'ഒരു സെക്കന്‍റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വര്‍ഗം'. അജു വര്‍ഗിസ്, അനന്യ, ജോണി ആന്‍റണി, മഞ്ജു പിള്ള എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Johny Antony and Aju Varghese Movie  Swargam Movie Official Trailer OUT  സ്വര്‍ഗം സിനിമ  അജു വര്‍ഗീസ് സ്വര്‍ഗം സിനിമ
Swargam Movie Official Trailer OUT (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 14, 2024, 12:06 PM IST

'ഒരു സെക്കന്‍റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗം' സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിൽ വ്യത്യസ്‌തമായ ജീവിത സാഹചര്യങ്ങളും അതിലൂടെ തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങളുമാണ് ഈ ചിത്രം പറയുന്നത്. തികച്ചും ലളിതമായി നർമ്മ രസത്തോടെയാണ് 'സ്വര്‍ഗം' പ്രേക്ഷകരുടെ മുന്നിലെത്തുക. അജു വർഗ്ഗീസ്, ജോണി ആന്‍റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണ്‍, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം ('ജയ ജയ ഹേ' ഫെയിം), തുഷാര പിള്ള, മേരി ചേച്ചി ('ആക്ഷൻ ഹീറോ ബിജു' ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്‌സ്, സിൻഡ്രല്ല ഡോൺ മാക്‌സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോക്‌ടര്‍ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിക്കുന്ന 'സ്വർഗം' ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒക്ടോബർ അവസാനം ചിത്രം പ്രദർശനത്തിനെത്തും. ഡോക്‌ടര്‍ ലിസി കെ ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകൻ റെജിസ് ആന്‍റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.

ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ,ജിന്‍റോ ജോൺ, ഡോക്‌ടർ ലിസി കെ ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. പ്രശസ്‌തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമക്കായി ഗാനങ്ങൾ രചിക്കുന്നത്. കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗായകർ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഛായാഗ്രഹണം-എസ് ശരവണൻ ഡി. എഫ്. ടെക്, ചിത്രസംയോജനം- ഡോൺമാക്‌സ്, കൊറിയോഗ്രാഫി-കല, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, ഫിനാൻസ് കൺട്രോളർ-ഷിജോ ഡൊമിനിക്, പ്രൊമോഷൻ കൺസൽട്ടന്റ്- ജയകൃഷ്‌ണൻ ചന്ദ്രൻ, ക്രിയേറ്റീവ് ഡയറക്ഷൻ- റോസ് റെജിസ്,ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-എ കെ രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രോജക്‌ട് ഡിസൈനർ- ജിന്‍റോ ജോൺ, പ്രോജക്‌ട് കോ-ഓർഡിനേറ്റർ- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേർസ്- ആന്‍റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്-ജിജേഷ് വാടി, ഡിസൈൻ-ജിസ്സൻ പോൾ,ഐടി സപ്പോർട്ട് ആന്‍ഡ് സോഷ്യൽ മീഡിയ- അഭിലാഷ് തോമസ്, ബിടിഎസ്-ജസ്റ്റിൻ ജോർജ്ജ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്‍റ്സ്, ഡിസ്ട്രിബ്യൂഷൻ-സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ. പി ആർ ഒ-എ എസ് ദിനേശ്.

Also Read:ഗ്യാങ്സ്റ്റർ ലുക്കില്‍ ഉണ്ണി മുകുന്ദന്‍, മലയാളത്തിലെ മാസീവ് വയലന്‍റ് ഫിലിം; മാര്‍ക്കോയുടെ ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.