സൈമ അവാര്‍ഡ് വേദിയില്‍ തിളങ്ങി ബോളിവുഡിന്‍റെ പ്രിയ താരം ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യ ബച്ചനും. സെപ്റ്റംബര്‍ 15ന് ദുബായ്‌യിലെ യാസ് ഐലന്‍ഡില്‍ വച്ച് നടന്ന സൈമ (സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്) അവാര്‍ഡ് പരിപാടിക്കിടെയുള്ള ഇരുവരുടെയും വീഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തത്.
മികച്ച നടിയായി (ക്രിട്ടിക്‌സ്) ഐശ്വര്യ തെരഞ്ഞെടുക്കപ്പെട്ടു. മണിരത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വന്‍ ഭാഗം 2' എന്ന ചിത്രത്തിലെ പ്രകടനമാണ് ഐശ്വര്യയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. സംവിധായകന്‍ കബീര്‍ ഖാനില്‍ നിന്നാണ് ഐശ്വര്യ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
അതേസമയം അമ്മ അവാര്‍ഡ് വാങ്ങുന്നത് സന്തോഷത്തോടെ ഫോണിലേക്ക് പകര്‍ത്തുകയായിരുന്നു ആരാധ്യയെ ക്യാമറക്കണ്ണുകള്‍ പിടികൂടി. ചിയാന്‍ വിക്രമിന്‍റെ അരികിലായിരുന്നു ഐശ്വര്യയുടെയും ആരാധ്യയുടെയും ഇരിപ്പിടങ്ങള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'പൊന്നിയിന്‍ സെല്‍വന്‍ 2' വില്‍ വിക്രമിന്‍റെ ജോഡിയായാണ് ഐശ്വര്യ എത്തിയത്. ചിത്രത്തില്‍ മന്ദാകിനി ദേവി, നന്ദിനി എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.
Also Read:കാൻ മാമാങ്കം കഴിഞ്ഞു; ആരാധ്യയ്‌ക്കൊപ്പം മുംബൈയിലേക്ക് മടങ്ങി ഐശ്വര്യ റായ്