ETV Bharat / entertainment

സായ് ദുർഗ തേജ് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്‌മി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് - Sai Durga Tej New Movie poster Out - SAI DURGA TEJ NEW MOVIE POSTER OUT

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം പ്രശസ്‌ത തെലുഗ് താരം സായ്‌ ദുർഗ തേജ് നയാകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്‌മി. ഐശ്വര്യയുടെ ജന്മദിനം പ്രമാണിച്ചാണ് നായിക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സായ്‌ ദുർഗ തേജ് ഐശ്വര്യ ലക്ഷ്‌മി  AISHWARYA LAKSHMI TELUGU MOVIE  AISHWARYA LAKSHMI BIRTHDAY  SAI DURGA TEJ NEW MOVIE
SDT18 POSTER (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 6, 2024, 9:54 PM IST

പ്രശസ്‌ത തെലുഗ് താരം സായ്‌ ദുർഗ തേജ് നയാകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ മലയാളിയും തെന്നിന്ത്യൻ താരവുമായ ഐശ്വര്യ ലക്ഷ്‌മി. ചിത്രത്തിന്‍റെ നായിക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായി ദുർഗ തേജ് അതിശക്തനായ ഒരു കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്.

വലിയ ബഡ്‌ജറ്റിലൊരുക്കുന്ന പീരീഡ് ആക്ഷൻ ഡ്രാമയായ ഈ ചിത്രത്തിന്‍റെ സംവിധായകൻ രോഹിത് കെ പിയാണ്. ഹനുമാൻ്റെ പാൻ ഇന്ത്യ വിജയത്തിന് ശേഷം, നിർമ്മാതാക്കളായ കെ നിരഞ്ജൻ റെഢിയും ചൈതന്യ റെഢിയും ചേർന്ന് പ്രൈംഷോ എന്‍ർടൈൻമെൻ്റിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. SDT18 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ, വസന്ത എന്ന് പേരുള്ള ശക്തമായ കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്‌മി എത്തുന്നത്.

ഐശ്വര്യയുടെ ജന്മദിനം പ്രമാണിച്ചാണ് നായിക കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മരുഭൂമിക്ക് സമാനമായ ഭൂപ്രകൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, വളരെ തീഷ്‌ണതയോടെ നോക്കുന്ന ഐശ്വര്യയെകാണാൻ കഴിയും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ സെറ്റിലാണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തെലുഗു, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന, സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ - കെ. നിരഞ്ജൻ റെഡി, ചൈതന്യ റെഡി, ബാനർ - പ്രൈംഷോ എന്‍റർടെയ്ൻമെന്‍റ്, പിആർഒ - ശബരി.

Also Read : വിരുന്നിന്‍റെ ക്ലൈമാക്‌സ്‌ കണ്ടു ഞെട്ടിയോ? അത്‌ഭുത വിരുന്നൊരുക്കിയ നൃത്ത സംവിധായകരായ ദമ്പതികള്‍ പറയുന്നു - Virunnu movie choreographer couples

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.