ETV Bharat / entertainment

'അഡിയോസ് അമിഗോ' പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു - Adios amigo Release Date Outed - ADIOS AMIGO RELEASE DATE OUTED

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം 'അഡിയോസ് അമിഗോ' ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തും. സെൻട്രൽ പിക്‌ച്ചേഴ്‌സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. വയനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവച്ചതായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

അഡിയോസ് അമിഗോ റിലീസ്  ADIOS AMIGO RELEASE  ആസിഫ് അലി സുരാജ് പുതിയ ചിത്രം  Adios Amigo New Release Date
Adios Amigo Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 3:57 PM IST

യനാട് പ്രകൃതി ദുരന്തത്തെ തുടർന്ന് റിലീസ് മാറ്റി വച്ചിരുന്ന മലയാള സിനിമകൾ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 2ന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോ ഓഗസ്റ്റ് 9 മുതൽ പ്രദർശനത്തിന് എത്തും. നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന 'അഡിയോസ് അമിഗോ' സെൻട്രൽ പിക്‌ച്ചേഴ്‌സാണ് പ്രദർശനത്തിനെത്തിക്കുന്നത്.

ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടിന്‍റെ കോമിക് കഥാപാത്രം തിയേറ്റുകളെ ഇളക്കി മറിക്കും എന്നത് തന്നെയാണ് പ്രതീക്ഷ. പുറത്തിറങ്ങിയ ട്രൈലറിലെ ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്‌ത പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നുണ്ട്. മുഴുവൻ സമയ മദ്യപാനികളായി ട്രൈലറിൽ നിറഞ്ഞുനിന്ന ആസിഫിന്‍റെയും സുരാജിന്‍റെയും കഥാപാത്രങ്ങളുടെ രസകരമായ യാത്രയിൽ പ്രേക്ഷകർക്ക് 2 ദിവസങ്ങൾക്കപ്പുറം പങ്കുചേരാം.

ഛായാഗ്രഹണം-ജിംഷി ഖാലിദ്, സംഗീതം-ജെയ്‌ക്‌സ് ബിജോയ്,ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, എഡിറ്റിർ-നിഷാദ് യൂസഫ്, മേക്കപ്പ്-റൊണക്‌സ് സേവ്യർ, കോസ്റ്റ്യുംസ്-മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം-ആഷിഖ് എസ്, സൗണ്ട് മിക്‌സിങ്-വിഷ്‌ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്‌ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്‌ടർ-ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രൊമോ സ്റ്റിൽസ്- രോഹിത് കെ സുരേഷ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്‌-ഓൾഡ് മോങ്ക്‌സ്, കണ്ടന്‍റ് & മാർക്കറ്റിങ് ഡിസൈൻ-പപ്പെറ്റ് മീഡിയ, പിആർഒ-എഎസ് ദിനേശ്.

Also Read : ലെവൽ ക്രോസ് ടീമിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ - Mohanlal congratulates Level Cross

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.