ETV Bharat / entertainment

മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍ - Actress Minu Muneer files complaint - ACTRESS MINU MUNEER FILES COMPLAINT

പ്രത്യേക അന്വേഷണ സംഘത്തിനാണ് മിനു മുനീര്‍ പരാതി നല്‍കിയത്. ഇ-മെയില്‍ മുഖേനയാണ് നടി പരാതി നല്‍കിയത്. അന്വേഷണ സംഘം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നടി

Minu Muneer files complaint  Minu Muneer  മിനു മുനീര്‍  പരാതി നല്‍കി മിനു മുനീര്‍
Actress Minu Muneer (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 27, 2024, 5:33 PM IST

ലൈംഗികാതിക്രമത്തില്‍ നടന്‍മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കി നടി മിനു മുനീര്‍. പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയില്‍ മുഖേനയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, കാസ്‌റ്റിംഗ് ഡയറക്‌ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് മിനു മുനീര്‍ പരാതി നല്‍കിയത്. അന്വേഷണ സംഘം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാന്‍ അവര്‍ സമയം തേടിയിട്ടുണ്ടെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മിനു മുനീര്‍ നടത്തിയ വെളിപ്പെടുത്തല്‍ മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചിരുന്നു. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം പുറത്തുവിട്ടത്.

'മലയാള സിനിമയില്‍ എന്നെ വാക്കുകൾ കൊണ്ടും ശാരീരികമായും പീഡിപ്പിച്ചവരുടെ ഒരു നീണ്ട പട്ടിക ഇതാ- മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വക്കേറ്റ് ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ കൺട്രോളർ വിച്ചു.

2013ൽ ഒരു പ്രോജക്‌ടിന്‍റെ ഭാഗമായപ്പോഴാണ് മേൽപ്പറഞ്ഞ വ്യക്തികളിൽ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടും സഹിച്ചും ക്ഷമിച്ചും ആ പ്രോജക്‌ടിന്‍റെ ഭാഗമായി തന്നെ തുടർന്നു. പക്ഷേ കാര്യങ്ങൾ പിന്നീട് അസഹനീയമായി മാറുകയായിരുന്നു.

അതിനെ തുടർന്ന് മനം മടുത്താണ് താൻ മലയാള സിനിമയിൽ തുടരാൻ ആഗ്രഹിക്കാതെ ചെന്നൈയിലേക്ക് താമസം വരെ മാറ്റിയത്. 'അഡ്‌ജെസ്‌റ്റുമെന്‍റുകള്‍ക്ക് വഴങ്ങാതെ മലയാള സിനിമ വിട്ട മിനു', എന്ന തലക്കെട്ടില്‍ കേരളകൗമുദി എന്‍റെയൊരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്‌തിരുന്നു. ഞാൻ അനുഭവിച്ച മാനസിക സംഘർഷത്തിനും, ത്യാഗത്തിനും ഒക്കെ എനിക്കിപ്പോൾ നീതി ലഭിക്കേണ്ടതായിട്ടുണ്ട്.' -ഇപ്രകാരമാണ് മിനു മുനീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: മുകേഷ് മുതല്‍ ജയസൂര്യ വരെ; പ്രമുഖരുടെ പേരുകള്‍ പുറത്തുവിട്ട് മിനു മുനീര്‍ - Minu Muneer shocking revelations

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.