സീരിയലിലൂടെ തിളങ്ങി പിന്നീട് ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ നടിയും നര്‍ത്തകിയുമാണ് ആശ ശരത്ത്. അതുപോലെ സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്‍റെ കുടുംബത്തില്‍ നടക്കുന്ന ഓരോ കാര്യവും പ്രേക്ഷകരുമായി ആശ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവുമൊത്തുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
![ASHA SHARATH MALAYALAM CINEMA നര്‍ത്തകി ആശ ശരത്ത് വിവാഹ വാര്‍ഷികം](https://etvbharatimages.akamaized.net/etvbharat/prod-images/13-09-2024/22442660_asha.png)
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'മനോഹരമായ വിവാഹ വാര്‍ഷിക മംഗങ്ങളങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി. സ്‌നേഹത്തിന്‍റെയും പൊട്ടിച്ചിരികളുടെയും എണ്ണമറ്റ ഓര്‍മകളുടെയും ഒരു ആയുഷ്‌കാലം പോലെയാണ് ഭര്‍ത്താവുമൊത്തുള്ള എന്‍റെ 30 സംവത്സരങ്ങള്‍. എല്ലാ ഉയര്‍ച്ച-താഴ്‌ച്ചകളിലും ഞങ്ങള്‍ പരസ്‌പരം താങ്ങായി നിന്നു. എല്ലാ കാലത്തും ഞങ്ങളെ പിന്തുണച്ച് ഒപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി. സ്‌നേഹവും സൗഹൃദവുമൊക്കെ ഇഴചേരുന്ന ഒരുപാട് വര്‍ഷങ്ങള്‍ ഇനിയും മുന്നിലുണ്ട്.' -ആശ ശരത്ത് കുറിച്ചു. ഇരുവര്‍ക്കും മകള്‍ ഉത്തരയും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
Also Read: നിക്ഷേപ തട്ടിപ്പ് കേസ്: നടി ആശ ശരത്തിന് ആശ്വാസം, നടപടികള്‍ സ്റ്റേ ചെയ്‌തു