ETV Bharat / entertainment

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ആട്ടം സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ആട്ടം ടീം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

author img

By ETV Bharat Entertainment Team

Published : 3 hours ago

AATTAM DIRECTOR ANAND EKARSHI  ANAND EKARSHI  NATIONAL AWARD  ആനന്ദ് ഏകര്‍ഷി
Anand Ekarshi received the National Award (ETV Bharat)

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി 'ആട്ടം' സംവിധായകന്‍ ആനന്ദ് ഏകര്‍ഷി. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് സംവിധായകന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച ചിത്രത്തിന് പുറമെ, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ആട്ടം ടീം ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

പ്രണയം, പക, സദാചാരം, പണത്തോടും പദവിയോടുമുള്ള മനുഷ്യന്‍റെ ആസക്‌തി എന്നീ വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്‌തത്. നാടകം രക്‌തത്തില്‍ അലിഞ്ഞ് ചേര്‍ന്ന പന്ത്രണ്ട് നടന്‍മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്. അവിടെ ഉടലെടുക്കുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും പറയുന്ന ചിത്രമാണ് 'ആട്ടം'.

ഒരു നാടക സംഘത്തിന്‍റെ പശ്ചാത്തലത്തിലാണ് 'ആട്ടം' ഒരുക്കിയിരിക്കുന്നത്. നാടകം വന്‍ വിജയമായതിനെ തുടര്‍ന്നുള്ള ആഘോഷത്തിനിടെ ഉണ്ടായ അനിഷ്‌ട സംഭവവും പിന്നീട് നടക്കുന്ന ചര്‍ച്ചകളും നിലപാടുകളുമാണ് ചിത്രപശ്ചാത്തലം.

ആഘോഷത്തിനിടെ കൂട്ടത്തിലെ ഏക അഭിനേത്രിയ്‌ക്ക് നേരെ ഒരു അതിക്രമം നടക്കുന്നു. ആരാണ് ഈ അതിക്രമം നടത്തിയതെന്ന് വ്യക്തമല്ല. ഈ സംഭവത്തെ നാടക ട്രൂപ്പിലെ ഓരോരുത്തരും വിലയിരുത്തുന്നത് ഓരോ രീതിയിലാണ്. ഒരു വിഭാഗം അവരെ പിന്തുണയ്‌ക്കുമ്പോള്‍ മറ്റൊരു വിഭാഗം അവളെ സംശയത്തോടെ വീക്ഷിക്കുന്നു.

ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത ചിത്രത്തിൽ കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്, സെറിൻ ശിഹാബ് തുടങ്ങിയവരും നിരവധി നാടക കലാകാരന്‍മാരും വേഷമിട്ടിരുന്നു. അജി തിരുവാങ്കുളം, ജോളി ആന്‍റണി, നന്ദന്‍ ഉണ്ണി, മദന്‍ ബാബു, പ്രശാന്ത് മാധവന്‍, സെല്‍വരാജ് രാഘവന്‍, സന്തോഷ് പിറവം, സിജിന്‍ല സിജീഷ്, സുധീര്‍ ബാബു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

സംവിധായകൻ ആനന്ദ് ഏകർഷിക്ക് സിനിമയുടെ കഥ രൂപപ്പെടുന്നതിന് മുമ്പ് കഥാപാത്രങ്ങളെയാണ് ആദ്യം ലഭിക്കുന്നത്. കൊവിഡ് കാലത്തെ ഒരു ഒത്തു കൂടലിലാണ് 'ആട്ടം' ജനിക്കുന്നത്. ഒരു യാത്രയിൽ വിനയ് ഫോർട്ട്, സംവിധായകനായ ആനന്ദ് ഏകർഷയോട് തന്‍റെ 11 പഴയ നാടക സഹപ്രവർത്തകരെ സിനിമയിൽ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുന്നതിനെ തുടര്‍ന്നാണ് ഈ 11 പേരെ ഉള്‍ക്കൊള്ളിച്ച് കഥ ഒരുക്കുന്നത്. ചരിത്രത്തില്‍ ഇതാദ്യമായാകും കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരു കഥ സംവിധായകന്‍ എഴുതുന്നത്.

Also Read: "ഇത് എൻ്റെ കഠിനാധ്വാനം, ഉത്തരവാദിത്വം അല്ല"; ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി നിത്യ മേനോന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.