ETV Bharat / entertainment

'ആനന്ദപുരം ഡയറീസി'ലെ കാമ്പസ് പാട്ട് പുറത്ത്

author img

By ETV Bharat Kerala Team

Published : Feb 22, 2024, 8:24 PM IST

മീന പ്രധാന വേഷത്തിലെത്തുന്ന 'ആനന്ദപുരം ഡയറീസി'ൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും നിർണായക വേഷങ്ങളിലുണ്ട്‌.

ആനന്ദപുരം ഡയറീസ്  മീന സിനിമകൾ  Aanandhapuram Diaries song  Meena starrer Aanandhapuram Diaries  Ankam Vettan Munnil song
Aanandhapuram Diaries

ലയാളികളുടെ എന്നല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട അഭിനേത്രി മീന പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് 'ആനന്ദപുരം ഡയറീസ്'. ഇടം എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ഈ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ 'അങ്കം വെട്ടാൻ മുന്നിൽ' എന്ന തുടങ്ങുന്ന കാമ്പസ് പാട്ടാണ് അണിയറ പ്രവത്തകർ പുറത്തുവിട്ടത് (Ankam Vettan Munnil video song from Aanandhapuram Diaries movie).

  • " class="align-text-top noRightClick twitterSection" data="">

മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'കാമ്പസ് ഗാന'വും മികച്ച പ്രതികരണമാണ് നേടുന്നത്.

റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണ് 'ആനന്ദപുരം ഡയറീസി'ലെ മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. അതേസമയം ആൽബർട്ട് വിജയനും ജാക്‌സൺ വിജയനും സംഗീത സംവിധാനത്തിൽ പങ്കാളികളാണ്. കെഎസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിൻ വിജയ്, ശ്രീജിത് സുബ്രഹ്മണ്യൻ എന്നിവരാണ് ഗാകരായി പിന്നണിയിൽ അണിനിരക്കുന്നത്.

തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും 'ആനന്ദപുരം ഡയറീസി'ൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അ‍‍‍‍‍ഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ അബ്‌ദുൾ റഹൂഫും ഒപ്പം നിരവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തിലുണ്ട്. സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയവരാണ് 'ആനന്ദപുരം ഡയറീസി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ നിർമാതാക്കൾ പുറത്തുവിട്ടത്. പാതി വഴിയിൽ മുടങ്ങിപ്പോയ നിയമപഠനം പുനഃരാരംഭിക്കാൻ എത്തുന്ന വിദ്യാർഥിനിയായാണ് മീന സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രേക്ഷകരിൽ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിക്കുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നിലവിൽ 'ആനന്ദപുരം ഡയറീസി'ന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം. മാർച്ച് ആദ്യ വാരത്തോടെ ഈ സിനിമ തിയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: 'ഈ കൊച്ച് ഇവിടുത്തെ സീനിയറാ' ; മീനയുടെ 'ആനന്ദപുരം ഡയറീസ്' ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.