ETV Bharat / education-and-career

സിഡിഎസ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 459 ഒഴിവുകൾ, ജൂൺ 4 വരെ അപേക്ഷിക്കാം - CDS EXAM 2024 NOTIFICATION

ദെഹ്റാദൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദ് എയർഫോഴ്‌സ്‌ അക്കാദമി ചെന്നൈ ഓഫീസേഴ്‌സ് അക്കാദമി എന്നിവിടങ്ങളിലേക്ക് പ്രവേശനത്തിനായി വിജ്ഞാപനം പ്രസിദ്ധീകരിച്ച് യുപിഎസ്‌സി.

COMBINED DEFENCE SERVICES  UPSC 2024  EXAM NOTIFICATION  സിഡിഎസ്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
CDS EXAM NOTIFICATION (Source: Etv Bharat)
author img

By ETV Bharat Kerala Team

Published : May 20, 2024, 6:15 PM IST

തിരുവനന്തപുരം: കമ്പൈന്‍ഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (II), 2024 വിജ്ഞാപനം പ്രസിദ്ധീകരിച്ച് യുപിഎസ്‌സി. ദെഹ്റാദൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഏഴിമല നാവിക അക്കാദമി, ഹൈദരാബാദ് എയർഫോഴ്‌സ്‌ അക്കാദമി ചെന്നൈ ഓഫീസേഴ്‌സ് അക്കാദമി എന്നിവിടങ്ങളിലാണ് പ്രവേശനം. ആകെ 459 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾ അറിയാം.

ചെന്നൈയിൽ 2025 ഒക്ടോബറിൽ കോഴ്‌സ് ആരംഭിക്കും. മറ്റ് കേന്ദ്രങ്ങളിൽ 2025 ജൂലായിൽ കോഴ്‌സ്‌ ആരംഭിക്കും. നിശ്ചിത എണ്ണം സീറ്റുകൾ എൻസിസി-സി സർട്ടിഫിക്കറ്റുള്ളവർക്ക് നീക്കിവെച്ചിട്ടുണ്ട്.

യോഗ്യത അറിയാം:

മിലിട്ടറി അക്കാദമി/ മിലിട്ടറി ഓഫീസേഴ്‌സ് അക്കാദമി: ബിരുദം/ തത്തുല്യം ആണ് യോഗ്യത.

നേവൽ അക്കാദമി: എൻജിനീയറിങ് ബിരുദമാണ് യോഗ്യത.

എയർഫോഴ്‌സ് അക്കാദമി: ബിരുദം (പ്ലസ് ടു തലത്തിൽ ഫിസിക്‌സും ഇംഗ്ലീഷും പഠിച്ചിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവുമാണ് യോഗ്യത. മിലിട്ടറി അക്കാദമി, നേവൽ അക്കാദമി എന്നിവയിൽ പുരുഷന്മാർക്കാണ് അപേക്ഷിക്കാനാകുക. അവിവാഹിതരായിരിക്കണം അപേക്ഷകർ. എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്ന 25 വയസിന് മുകളിലുള്ളവർക്ക് വ്യവസ്ഥകളോടെ ഇക്കാര്യത്തിൽ ഇളവുണ്ട്.

പ്രായപരിധി അറിയാം:

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, ഓഫീസേഴ്‌സ് അക്കാദമി എന്നിവയിൽ അപേക്ഷിക്കുന്നവർ 2001 ജനുവരി 2 ന് മുൻപോ 2006 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവർ ആയിരിക്കരുത്. എയർഫോഴ്‌സ്‌ അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2001 ജനുവരി രണ്ടിന് മുൻപോ 2005 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവർ ആയിരിക്കരുത്. ഡിജിസിഎ നൽകുന്ന കമേഴ്ഷ്യൽ പൈലറ്റ് ലൈസൻസുള്ളവർക്ക് എയർഫോഴ്‌സ്‌ അക്കാദമിയിലേക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവുണ്ടാകും.

പരീക്ഷ ഇങ്ങനെ:

ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാനഗണിതം എന്നിവയായിരിക്കും മിലിട്ടറി/ നേവൽ/ എയർഫോഴ്‌സ്‌ അക്കാദമികളിലേക്കുള്ള പരീക്ഷയ്ക്കുള്ള വിഷയങ്ങൾ. ഓരോ വിഷയത്തിലെയും പരീക്ഷ 100 മാർക്കിനാണ്. 2 മണിക്കൂറായിരിക്കും പരീക്ഷ സമയം. മൂന്നിലൊന്ന് നെഗറ്റീവ് മാർക്ക് ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള പരീക്ഷയ്ക്ക് ഉണ്ടാകും. പരീക്ഷ സെപ്റ്റംബർ ഒന്നിന് നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും.

ഫീസ്:

വനിതകൾക്കും, എസ് സി/ എസ് ടി വിഭാഗക്കാർക്കും ഫീസ് ഉണ്ടാകില്ല. 200 രൂപയാണ് മറ്റുള്ളവർക്ക് ഫീസ്. ഓൺലൈൻ വഴിയും എസ്‌ബിഐ ബ്രാഞ്ച് വഴിയും ഫീസ് അടക്കാം.

അപേക്ഷ എങ്ങനെ സമർപ്പിക്കാം:

www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. www.upsc.gov.in എന്ന വെബ്‌സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ജൂൺ 4 ന് വൈകിട്ട് 6 മണി വരെ അപേക്ഷ സമർപ്പിക്കാം. തിരുത്തലുകൾക്ക് ജൂൺ 5 മുതൽ 11 വരെയും അവസരമുണ്ട്.

ഒഴിവുകൾ ഇങ്ങനെ:

Indian Military Academy, Debradun - 159th (DE) Course commencing in July 2025 including 13 vacancies reserved for NCC C (Army Wing) holders] - 100

Indian Naval Academy, Ezhimala - Course commencing in July, 2025 Executive Branch (General Service)/Hydro lincluding 06 vacancies for NCC 'C Certificate (Naval Wing) holders] - 32

Air Force Academy, Hyderabad - (Pre-Flying) Training Course commencing in July, 2025 i.e.
No. 218 F(P) Course. including 03 vacancies are reserved for NCC 'C' Certificate (Air Wing) holders through NCC Special Entryl - 32

Officers' Training academy, Chennai (Madras) 122nd SSC (Men) (NT) (UPSC) Course Commencing in October, 2025 - 276

Officers Training Academy, Chennai (Madras) 36th SSC Women (NT) (UPSC) Course commencing in October, 2025 - 19

ALSO READ: ഡിപ്ലോമ കഴിഞ്ഞോ? ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ്ങിന് ചേരാൻ ഇപ്പോൾ അപേക്ഷിക്കാം; വിശദ വിവരങ്ങൾ..

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.