നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഈ വർഷത്തെ നീറ്റ്-യുജി ഫലങ്ങൾ ജൂൺ 4നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ മെഡിക്കൽ പ്രവേശനത്തിന് കടുത്ത മത്സരമുള്ള പരീക്ഷയാണ് നീറ്റ്–യുജി. ഇന്ത്യയിലെവിടെയും എംബിബിഎസ് പ്രവേശനത്തിന് നീറ്റ് സ്‌കോർ ആവശ്യമാണ്.
റെക്കോർഡ് ബ്രേക്കിംഗ് പ്രകടനമായിരുന്നു ഇത്തവണ പരീക്ഷാർഥികൾ കാഴ്‌ചവച്ചത്. 67-ലധികം ഉദ്യോഗാർഥികൾ ആദ്യമായി എഐആർ 1 എന്ന മികച്ച സ്‌കോർ നേടി അഖിലേന്ത്യതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. 24,06,079 വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌തത്.
ഈ വർഷം രജിസ്ട്രേഷനിൽ 16.85 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം 20.59 ലക്ഷം വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയത്. ഈ വർഷം 13,16,268 പേർ നീറ്റ് യോഗ്യത നേടി. 998,298 ആണ്‍ അപേക്ഷകരിൽ 5,47,036 പേർ യോഗ്യത നേടിയപ്പോൾ 13,34,982 പെണ്‍ അപേക്ഷകരില്‍ 7,69,222 പേർ പരീക്ഷയിൽ വിജയിച്ചു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ നീറ്റ് അർഹത നേടിയത് - 1,65,047. മഹാരാഷ്‌ട്ര (1,42,665), രാജസ്ഥാൻ (1,21,240) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
എളുപ്പമുള്ള പരീക്ഷ, രജിസ്‌ട്രേഷനിലെ കുതിച്ചുചാട്ടം, രണ്ട് ശരിയായ ഉത്തരങ്ങളുള്ള ഒരു ചോദ്യം, പരീക്ഷാസമയം നഷ്‌ടമായത് മൂലം ലഭിച്ച ഗ്രേസ് മാർക്ക് എന്നിവയുൾപ്പടെ നിരവധി ഘടകങ്ങൾ ഉയർന്ന വിജയത്തിന് കാരണമായെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പറയുന്നത്.
അതേസമയം 718, 719 മാർക്ക് നേടിയ ടോപ്പർമാരുടെ റെക്കോർഡ് എണ്ണത്തിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഓരോ ചോദ്യത്തിനും നാല് മാർക്ക് ഉള്ളതിനാൽ 720ന് ശേഷം നേടാവുന്ന രണ്ടാമത്തെ ഉയർന്ന സ്‌കോർ എന്നത് 716 ആണ്. എന്നാൽ പരീക്ഷാവേളയിൽ വലിയ ക്രമക്കേടുകൾ നടന്നതായും അത് കട്ട് ഓഫുകളിലും പ്രവേശനത്തിലും സ്വാധീനം ചെലുത്തുന്നുവെന്നും സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ നിഷേധിക്കുകയാണ് എൻടിഎ.
സ്‌കോർ എങ്ങനെ അറിയാം ?
നീറ്റ് പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് exams.nta.ac.in/NEET എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അവരുടെ സ്‌കോറുകൾ ആക്‌സസ് ചെയ്യാൻ കഴിയും. ഉദ്യോഗാർഥികൾക്ക് അവരുടെ സ്‌കോർ കാർഡുകൾ താഴെ പറയുന്ന രീതിയിൽ പരിശോധിക്കാം:
1. exams.nta.ac.in/NEET എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പോവുക.
2. ഹോംപേജിൽ കാണുന്ന NEET UG Result 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി, സബ്‌മിറ്റ് ഓപ്‌ഷൻ ക്ലിക്കുചെയ്‌ത് തുടരുക.
4. നിങ്ങളുടെ ഫലം അപ്പോള്‍ ഡിസ്‌പ്ലേയിൽ പ്രദർശിപ്പിക്കും.
5. ഫലം പരിശോധിച്ച് പിന്നീടുള്ള റഫറൻസിനായി പേജ് ഡൗൺലോഡ് ചെയ്യുക.
6. കൂടുതൽ ആവശ്യങ്ങൾക്കായി റിസൾട്ടിൻ്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.
മെയ് 5നാണ് NEET UG പ്രവേശന പരീക്ഷ നടന്നത്. പ്രൊവിഷണൽ ഉത്തരസൂചിക ആദ്യം മെയ് 29ന് വെളിപ്പെടുത്തിയിരുന്നു. എതിർപ്പുകൾ അറിയിക്കുന്നതിനുള്ള അവസരം 2024 ജൂൺ 1-ന് അവസാനിച്ചു. തുടർന്ന്, അന്തിമ ഉത്തരസൂചിക 2024 ജൂൺ 3-ന് പരസ്യമാക്കി. ഉത്തരക്കടലാസ് പുനഃപരിശോധിക്കാനോ പുനർമൂല്യനിർണയം നടത്താനോ വ്യവസ്ഥയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ALSO READ: പഠനത്തിന് പ്രായം തടസമല്ല ; 47ാം വയസിൽ മകൾക്കൊപ്പം നീറ്റ് പരീക്ഷ എഴുതി അരീക്കോടുകാരന്‍