ETV Bharat / education-and-career

സെറ്റിന് എങ്ങനെ അപേക്ഷിക്കാം ; അവസാന തീയതി ഏപ്രിൽ 15 - How T Apply For SET

ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യത നിര്‍ണയ പരീക്ഷയായ സെറ്റ് പരീക്ഷയ്‌ക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

SET exam  SET exam last date  April 15  State Eligibility Test
സെറ്റിന് എങ്ങനെ അപേക്ഷക്കാം
author img

By ETV Bharat Kerala Team

Published : Mar 18, 2024, 9:24 AM IST

Updated : Mar 18, 2024, 9:39 AM IST

തിരുവനന്തപുരം : ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സെറ്റ് (State Eligibility Test - SET) പരീക്ഷയ്ക്ക് ഏപ്രിൽ 15 വരെ രജിസ്‌റ്റർ ചെയ്യാം.

ആര്‍ക്കെല്ലാം പരീക്ഷ എഴുതാം : ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർരെ ബി എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെടുന്നവർക്കും പിഡബ്ല്യുഡി വിഭാഗത്തിൽ പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പോസ്‌റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. അവസാനവർഷ പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി എഡ് ബിരുദം ഉണ്ടായിരിക്കണം. നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി ജി/ബി എഡ് പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

പരീക്ഷ ഫീസ് : ജനറൽ/ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷ ഫീസിനത്തിൽ 1000 രൂപയും, എസ്‌സി/എസ്‌ടി /പിഡബ്ല്യുഡി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി അടയ്‌ക്കണം. പിഡബ്ല്യുഡി വിഭാഗത്തിൽ പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ ഒറിജിനൽ, ഒബിസി നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്‍റെ ഒറിജിനൽ (2023 മാർച്ച് 17 നും 2024 ഏപ്രിൽ 15 നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പിഡബ്ല്യുഡി വിഭാഗങ്ങളിൽ പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽബിഎസ് സെന്‍ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്‌തിരിക്കണം. ഇതിനുള്ള നിർദേശം പ്രോസ്‌പെക്‌ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 15 ന് വൈകിട്ട് 5 ന് മുമ്പ് പൂർത്തിയാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Last Updated : Mar 18, 2024, 9:39 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.