ETV Bharat / education-and-career

സംസ്ഥാനത്ത് 'അക്ഷര നിറവ്' പദ്ധതിക്ക് തുടക്കം; തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പുസ്‌തക പ്രകാശനവും പരിപാടികളും - AKSHARA NIRAV PROJECT STARTED

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. 242 പുസ്‌തകങ്ങളാണ് വിദ്യാലയങ്ങളിലെ അക്ഷര നിറവില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

BOOK FAIR IN KERALA  അക്ഷര നിറവ് പദ്ധതി  AKSHARA NIRAV PROJECT  കണ്ണൂര്‍ അക്ഷര നിറവ് പദ്ധതി
Akshara Nirav Project Started (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 24, 2024, 6:23 PM IST

കണ്ണൂര്‍: സ്‌കൂള്‍ അങ്കണത്തില്‍ പുസ്‌തകങ്ങള്‍ എത്തിച്ച് വായനാശീലം വളര്‍ത്താനുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ 'അക്ഷര നിറവ്' പദ്ധതിക്ക് വിദ്യാര്‍ഥികളുടെ പിന്തുണയേറുന്നു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടും കൈകോര്‍ത്താണ് ഈ വര്‍ഷത്തെ അക്ഷര നിറവ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം ആദ്യവാരം മുതല്‍ നവംബര്‍ 14 ശിശുദിനം വരെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്ഷര നിറവിന്‍റെ ഭാഗമായി പുസ്‌തക പ്രദര്‍ശനവും അനുബന്ധ പരിപാടിയും നടത്തുന്നത്.

ആകര്‍ഷകമായ ചിത്രീകരണത്തോടെയുള്ള പുറം കവറും അകം താളുകളുമാണ് കുട്ടികളെ പുസ്‌തകങ്ങളുമായി അടുപ്പിക്കുന്നത്. ജീവചരിത്രം, കഥകള്‍, കവിതകള്‍, ആഫ്രിക്കന്‍-യുക്രേനിയന്‍ നാടോടിക്കഥകള്‍, നോവല്‍ തുടങ്ങി വിവിധ മേഖലകളിലെ പുസ്‌തകങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായനാശീലം വളര്‍ത്തുന്നതിലും ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്‌കരണം നടത്താനും അക്ഷര നിറവ് പര്യാപ്‌തമാവുന്നു.

അക്ഷര നിറവ് പദ്ധതിക്ക് തുടക്കം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എല്ലാ കുട്ടികള്‍ക്കും പുസ്‌തകം, വീട്ടിലൊരു ലൈബ്രറി എന്നിവയെല്ലാം ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് നടപ്പാക്കും. അതോടൊപ്പം സാഹിത്യ മത്സരങ്ങള്‍, എഴുത്തുകാരെ ആദരിക്കല്‍ എന്നിവയും ജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ അക്ഷര നിറവില്‍ നടന്നു വരുന്നു.

20 ശതമാനം വിലക്കുറവോടെ പുസ്‌തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയമുറ്റത്ത് നിന്നുതന്നെ ലഭിക്കുമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. നമ്മുടെ ദേശീയ പതാകയും ദേശീയ ഗാനവും, നിന്ദിതരും പീഢിതരും, ദേശീയ സ്വാതന്ത്ര്യസമരം കുട്ടികള്‍ക്ക്, മഹാത്മജിയുടെ പാരിസ്ഥിക ദര്‍ശനങ്ങള്‍, ഗാന്ധിജിയെ അറിഞ്ഞ കുട്ടി, വടക്കന്‍ പാട്ട് കഥകള്‍ തുടങ്ങി 242 പുസ്‌തകങ്ങളാണ് വിദ്യാലയങ്ങളിലെ അക്ഷര നിറവില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

പുസ്‌തകങ്ങള്‍ ഒന്നിച്ചെടുക്കുമ്പോള്‍ 27,385 രൂപ നല്‍കുന്നതിന് പകരം അമ്പത് ശതമാനം വിലക്കിഴിവോടെ 13,693 രൂപ നല്‍കിയാല്‍ മതിയാകുമെന്ന പ്രത്യേകതയുമുണ്ട്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്ന അക്ഷര നിറവില്‍ പുസ്‌തകം വാങ്ങാനും തെരഞ്ഞെടുക്കാനുമുളള കുട്ടികളുടെ തിരക്കായിരുന്നു. ഇന്നും നാളേയുമായി നടക്കുന്ന പുസ്‌തകോത്സവം സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്‌ഘാടനം ചെയ്‌തു.

Also Read: എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമുള്ള ആദരം ; ഇന്ന്‌ ലോക പുസ്‌തക-പകർപ്പവകാശ ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.