ETV Bharat / business

127 വർഷത്തെ പാരമ്പര്യം രണ്ടാകും; ഗോദ്‌റെജ് കമ്പനി പിളർന്നു - Godrej company Split into two

ആദി ഗോദ്‌റെജും സഹോദരൻ നാദിറും ചേർന്ന കമ്പനിയുടെ ഒരു വിഭാഗവും ഇവരുടെ കസിന്‍സായ ജംഷിദിനും സ്‌മിതയും ചേര്‍ന്ന് ഒരു വിഭാഗവും നയിക്കും.

GODREJ COMPANY  GODREJ COMPANY SPLIT  ഗോദ്‌റെജ് കമ്പനി  ഗോദ്‌റെജ് കമ്പനി പിളർന്നു
Godrej company Split into two within the family
author img

By ETV Bharat Kerala Team

Published : May 1, 2024, 9:07 PM IST

ന്യൂഡൽഹി: ഗൃഹോപകരണങ്ങളും സോപ്പുകളും മുതൽ റിയൽ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന 127 വർഷത്തെ പാരമ്പര്യമുള്ള ഗോദ്‌റെജ് ഗ്രൂപ്പ് പിരിഞ്ഞു. ഗോദ്‌റെജിന്‍റെ സ്ഥാപക കുടുംബം, ആദി ഗോദ്‌റെജും സഹോദരൻ നാദിറും ചേർന്നാകും ഇനി ഗോദ്‌റെജ് ഇൻഡസ്ട്രീസും അനുബന്ധമായ അഞ്ച് കമ്പനിയും ഇനി നടത്തുക.

ഇവരുടെ കസിൻസായ ജംഷിദിനും സ്‌മിതയ്ക്കും ഗോദ്‌റെജ് & ബോയ്‌സും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും വിഭജിച്ച് നല്‍കി. മുംബൈയിലെ പ്രധാന സ്വത്ത് ഉൾപ്പെടെ ഒരു ലാൻഡ് ബാങ്കും ഇതില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.

പ്രതിരോധം, ഫർണിച്ചർ, ഐടി സോഫ്‌റ്റ്‌വെയർ, എയ്‌റോസ്‌പേസ്, വ്യോമയാന മേഖലകള്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്ന ഒന്നിലധികം വ്യവസായങ്ങളിൽ സാന്നിധ്യമുള്ള ഗോദ്‌റെജ് & ബോയ്‌സും അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്‌റെജ് എന്‍റർപ്രൈസസ് ഗ്രൂപ്പ്, ചെയർപേഴ്‌സണും മാനേജിങ് ഡയറക്‌ടറുമായ ജംഷിദ് ഗോദ്‌റെജ് നിയന്ത്രിക്കും. അദ്ദേഹത്തിന്‍റെ സഹോദരി സ്‌മിതയുടെ മകൾ നൈരിക ഹോൾക്കർ (42) എക്‌സിക്യൂട്ടീവ് ഡയറക്‌ടറാകും. മുംബൈയിലെ 3,400 ഏക്കർ പ്രൈം ലാൻഡ് ഉൾപ്പെടെയുള്ള ലാൻഡ് ബാങ്കും കുടുംബം നിയന്ത്രിക്കും.

ഗോദ്‌റെജ് ഇൻഡസ്‌ട്രീസ്, ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഗോദ്‌റെജ് അഗ്രോവെറ്റ്, ആസ്‌ടെക് ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടുന്ന, ലിസ്റ്റ് ചെയ്‌ത കമ്പനികൾ നാദിർ ഗോദ്‌റെജ് ചെയർപേഴ്‌സണായി, ആദിയും നാദിറും അവരുടെ അടുത്ത കുടുംബങ്ങളും നിയന്ത്രിക്കും.

ആദിയുടെ മകൻ പിറോജ്ഷ ഗോദ്‌റെജ് (42) ജിഐജിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണായിരിക്കുമെന്നും നാദിറിന്‍റെ പിൻഗാമിയായി 2026 ഓഗസ്‌റ്റില്‍ ചെയർപേഴ്‌സണാകുമെന്നും പ്രസ്‌താവനയിൽ പറയുന്നു. ഇരു ഗ്രൂപ്പുകളും ഗോദ്‌റെജ് ബ്രാൻഡ് ഉപയോഗിക്കുന്നത് തുടരും.

1897-ൽ ഹാൻഡ് ഫാഷൻ മെഡിക്കൽ ഉപകരണങ്ങളുടെ സംരംഭം പരാജയപ്പെട്ടതിനെ തുടർന്നാണ് അഭിഭാഷകനായിരുന്ന അർദേശിർ ഗോദ്‌റെജും സഹോദരനും പൂട്ട് നിര്‍മിക്കുന്ന ജോലി ആരംഭിക്കുന്നത്. ഇത് വന്‍ വിജയമായി. കുട്ടികളില്ലാതിരുന്ന അർദേശിര്‍ ഇളയ സഹോദരൻ പിറോജ്ഷയെ ഗ്രൂപ്പിന്‍റെ അവകാശിയാക്കി. പിറോജ്ഷയ്ക്ക് നാല് മക്കളായിരുന്നു - സൊഹ്റാബ്, ദോസ, ബർജോർ, നേവൽ. സൊഹ്‌റാബിന് കുട്ടികളില്ലാത്തതിനാൽ ബുർജോറിന്‍റെ മക്കളായ ആദി നാദിര്‍ എന്നിവര്‍ക്കും നേവലിന്‍റെ മക്കളായ ജംഷിദ്, സ്‌മിത എന്നിവരുടെയും കൈകളിലേക്ക് കമ്പനിയുടെ ഉടമസ്ഥാവകാശം എത്തി.

ഇരുപക്ഷവും എതിര്‍ ക്യാമ്പുകളിലെ കമ്പനികളുടെ ബോർഡുകളിൽ നിന്ന് രാജിവെച്ചിരുന്നു. ആദിയും നാദിർ ഗോദ്‌റെജും ഗോദ്‌റെജ് & ബോയ്‌സ് ബോർഡിൽ നിന്ന് രാജിവച്ചു. അതേസമയം ജംഷിദ് ഗോദ്‌റെജ് ജിസിപിഎൽ, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവയുടെ ബോർഡുകളിലെ സ്ഥാനവും ഒഴിഞ്ഞു.

Also Read : 2030-ഓടെ ഇന്ത്യയില്‍ 9 ഡാറ്റ സെന്‍ററുകള്‍; 8 ബാങ്കുകളിൽ നിന്ന് 11,520 കോടി സമാഹരിച്ച് അദാനി കണക്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.