ETV Bharat / business

ലോണെടുക്കാന്‍ പോകുകയാണോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.. - HOW TO QUALIFY FOR A PERSONAL LOAN - HOW TO QUALIFY FOR A PERSONAL LOAN

വ്യക്തിഗത ലോണിന് അപേക്ഷിക്കുമ്പോഴുള്ള മാനദണ്ഡങ്ങള്‍ അറിയാം.

PERSONAL LOAN  PERSONAL LOAN REQUIREMENTS  DOCUMENTS FOR PERSONAL LOAN  HOW TO QUALIFY PERSONAL LOAN
Representative image (ANI)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 5:44 PM IST

ന്യൂഡൽഹി: അപ്രതീക്ഷിതമായ ചെലവുകൾ നികത്താനോ വിവാഹത്തിനായോ അല്ലെങ്കിൽ കടം നികത്താനോ നിങ്ങൾ ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി എന്തൊക്കെയാണ് വേണ്ടതെന്ന് കൃത്യമായി അറിയുന്നത് വായ്‌പാ പ്രക്രിയയില്‍ നിങ്ങളെ ഒരുപാട് സഹായിക്കും. ആർക്കൊക്കെ പണം കടം വാങ്ങാം, എന്തൊക്കെ രേഖകൾ അതിനായി നൽകണം തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കാം.

ഈ കാര്യങ്ങളൊക്കെ മുൻകൂട്ടി മനസ്സിലാക്കുന്നത് ലോണിനായി എളുപ്പത്തില്‍ മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതിനും, ലോണിനായുള്ള അപേക്ഷ വേഗത്തില്‍ തന്നെ അംഗീകരിക്കുന്നതിനും നിങ്ങളെ സഹായിക്കും. ഒരു വ്യക്തിഗത വായ്‌പയ്ക്കായി നിങ്ങൾക്കാവശ്യമായ യോഗ്യതാ വ്യവസ്ഥകളും രേഖകളും ഇതാ.

എന്താണ് പേഴ്‌സണൽ ലോൺ യോഗ്യത?

വ്യക്തിഗത വായ്‌പ യോഗ്യതാ മാനദണ്ഡങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വ്യത്യസ്‌തമായിരിക്കും, എന്നാൽ പൊതുവായ നിരവധി ഘടകങ്ങളും ഉണ്ടാകും.

  1. പ്രായം: സാധാരണയായി, നിങ്ങൾക്ക് 21 നും 60 നും ഇടയിൽ പ്രായമുണ്ടായിരിക്കണം, എന്നിരുന്നാലും ഈ പരിധി കടം കൊടുക്കുന്നയാൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
  2. തൊഴിൽ നില: വായ്‌പ അനുവദിക്കാന്‍ ജോലിയോ സ്ഥിരമായ വരുമാന സ്രോതസ്സോ നിർണായകമാണ്. കടം കൊടുക്കുന്നവർ ഇത് പരിശോധിക്കും.
  3. വരുമാന നില: നിങ്ങളുടെ പ്രതിമാസ വരുമാനവും ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തിഗത വായ്‌പാ യോഗ്യത കണക്കാക്കാൻ പരിശോധിക്കുന്നു. വായ്‌പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെയാണ് ഇതിലൂടെ അവര്‍ അളക്കുന്നത്.
  4. ക്രെഡിറ്റ് സ്‌കോർ: മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോർ ഇതില്‍ പ്രധാനപ്പെട്ടതാണ്. സാധാരണയായി 750-ന് മുകളിലാണ് ക്രെഡിറ്റ് സ്‌കോർ വേണ്ടത്. മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ നിങ്ങളുടെ വായ്‌പ ലഭിക്കുന്നതിനുള്ള യോഗ്യത വർധിപ്പിക്കുന്നു. മുൻകാല വായ്‌പാ തിരിച്ചടവ് ചരിത്രത്തെയും ക്രെഡിറ്റ് ഉപയോഗത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ക്രെഡിറ്റ് സ്‌കോർ.

വായ്‌പാ അപേക്ഷിക്കുന്നതിനുള്ള അവശ്യ രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഐഡൻ്റിറ്റിയുടെയും പ്രായത്തിൻ്റെയും തെളിവ്: പാൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് എന്നിങ്ങനെയുള്ള സാധുവായ രേഖകള്‍ തെളിവായി നല്‍കാം.
  2. വിലാസത്തിന്‍റെ തെളിവ്: യൂട്ടിലിറ്റി ബില്ലുകൾ, ആധാർ കാർഡ് അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ വിലാസം കാണിക്കുന്ന പാസ്‌പോർട്ട് എന്നിവ സാധാരണയായി സ്വീകരിക്കപ്പെടും.
  3. വരുമാന തെളിവ്: ശമ്പളമുള്ള വ്യക്തികൾക്ക്, സമീപകാല സാലറി സ്ലിപ്പുകൾ, ഫോം 16, ബാങ്ക് സ്‌റ്റേറ്റ്‌മെൻ്റുകൾ എന്നിവ ആവശ്യമാണ്. സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർ ഒരു നിശ്ചിത കാലയളവിലേക്ക് അവരുടെ ഐടിആര്‍, പി ആന്‍റ് എല്‍ സ്‌റ്റേറ്റ്‌മെൻ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെൻ്റുകൾ എന്നിവ കാണിക്കേണ്ടതുണ്ട്.
  4. തൊഴിൽ തെളിവ്: നിങ്ങളുടെ തൊഴിലുടമയിൽ നിന്നുള്ള ഒരു കത്തോ ബിസിനസ്സ് രജിസ്ട്രേഷൻ ഡോക്യുമെൻ്റുകളോ ​​നിങ്ങളുടെ തൊഴിലിന്‍റെ തെളിവായി നല്‍കാം.

നിങ്ങളുടെ വരുമാനം, ചെലവുകൾ, നിലവിലുള്ള ബാധ്യതകൾ, ക്രെഡിറ്റ് സ്‌കോർ എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് എത്രത്തോളം വായ്‌പയെടുക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഒരു പേഴ്‌സണൽ ലോൺ യോഗ്യതാ കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കും.

  1. നിങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുള്ള ലോൺ തുകയ്ക്ക് വേണ്ടി അഭ്യർത്ഥിക്കുക.
  2. വ്യത്യസ്‌ത പലിശ നിരക്കുകൾ നിങ്ങളുടെ പ്രതിമാസ തിരിച്ചടവുകളെ എങ്ങനെ ബാധിക്കുമെന്ന് അറിയുക.

ഉടനടി ഫണ്ട് ആവശ്യമുള്ളവർക്ക് ഒരു തൽക്ഷണ പേഴ്‌സണൽ ലോൺ വളരെയധികം സഹായകമാണ്. അതിനായി ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും സമാനമാണ്, എന്നാല്‍ ഇതിലൂടെ വായ്‌പാ അപേക്ഷ വേഗത്തില്‍ അംഗീകരിക്കുന്നു.

  1. ഡിജിറ്റൽ ഡോക്യുമെൻ്റേഷൻ: പല വായ്‌പക്കാരും ഇപ്പോൾ നിങ്ങളുടെ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ സ്വീകരിക്കുന്നു, അതുവഴി അപേക്ഷ പ്രക്രിയ വേഗത്തിലാകുന്നു.
  2. ഓൺലൈൻ അപേക്ഷ: ഓൺലൈനായി അപേക്ഷിക്കുകയും വ്യക്തിഗത ലോൺ യോഗ്യത കണക്കാക്കാൻ ഡിജിറ്റൽ ടൂളുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് വേഗത്തിലുള്ള ലോൺ അംഗീകാരത്തിനും വിതരണത്തിനും ഇടയാക്കും.

വിജയകരമായി ഒരു ആപ്ലിക്കേഷൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

  • നിങ്ങളുടെ പ്രമാണങ്ങൾ ശ്രദ്ധാപൂർവ്വം എടുത്തു വയ്ക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക: നിങ്ങൾ അപേക്ഷിക്കുന്നതിന് മുമ്പ്, ആവശ്യമായ എല്ലാ രേഖകളും എടുത്തു വയ്ക്കുക. മാത്രമല്ല, അവ കാലികവും കൃത്യവുമാണെന്ന് ഉറപ്പാക്കുക. ഇത് അപേക്ഷയുടെ അംഗീകാര പ്രക്രിയയിലെ കാലതാമസം കുറയ്ക്കുന്നു.
  • നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ അറിയുക: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വായ്‌പാ അനുമതി പ്രക്രിയയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് മുൻകൂട്ടി പരിശോധിക്കുക, ആവശ്യമെങ്കിൽ, അത് മെച്ചപ്പെടുത്താൻ കുറച്ച് സമയമെടുക്കുക. നിലവിലുള്ള കടം അടയ്ക്കുന്നതോ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും പിശകുകൾ തിരുത്തുന്നതോ ഇതിൽ ഉൾപ്പെടുന്നു.
  • ലോൺ യോഗ്യതാ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക: ഈ ഹാൻഡി ഓൺലൈൻ ടൂളുകൾക്ക് നിങ്ങൾക്ക് എത്രത്തോളം വായ്‌പയെടുക്കാൻ കഴിയും, നിങ്ങളുടെ തിരിച്ചടവ് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചെല്ലാം അറിവ് നൽകാൻ കഴിയും. നിങ്ങളുടെ പ്രതീക്ഷകൾ ക്രമീകരിക്കാനും നിങ്ങളുടെ തിരിച്ചടവ് ശേഷിയുമായി പൊരുത്തപ്പെടുന്ന തുക അപേക്ഷിക്കാനും അവ സഹായിക്കുന്നു.
  • അപേക്ഷിക്കുന്നതിന് മുമ്പ് കടങ്ങൾ കുറയ്ക്കുക: ഒരു പുതിയ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ചെറിയ കടങ്ങൾ വീട്ടാൻ ശ്രമിക്കുക.

ഒരു വ്യക്തിഗത വായ്‌പയ്ക്കായുള്ള യോഗ്യതാ മാനദണ്ഡങ്ങൾ മനസിലാക്കുകയും ആവശ്യമായ രേഖകൾ ശേഖരിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ വായ്‌പാ പ്രക്രിയയിലൂടെ കടന്നുപോകാൻ കഴിയും.

ALSO READ : ഒരുപാട് പരിശ്രമിച്ചിട്ടും ഇഷ്‌ടമുള്ള ജോലി ലഭിക്കുന്നില്ലേ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, നിങ്ങള്‍ക്ക് എളുപ്പം ജോലി സ്വന്തമാക്കാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.