ETV Bharat / business

കൊൽക്കത്ത അണ്ടർവാട്ടർ മെട്രോയ്ക്ക് 5G കണക്റ്റിവിറ്റി നൽകാനൊരുങ്ങി എയർടെൽ - കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ

അണ്ടർവാട്ടർ മെട്രോയ്ക്ക് 5G കണക്റ്റിവിറ്റി നൽകാനൊരുങ്ങി ടെലികോം കമ്പനിയായ ഭാരതി എയർടെൽ

under river tunnel  5G connectivity  Airtel  കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ  ഹൂഗ്ലി നദി
Airtel to offer under-river tunnel 5G connectivity for Kolkata metro commuters
author img

By ETV Bharat Kerala Team

Published : Feb 26, 2024, 3:39 PM IST

ഡൽഹി: കൊൽക്കത്തയിലെ അണ്ടർവാട്ടർ മെട്രോയ്ക്ക് 5G കണക്റ്റിവിറ്റി നൽകാനൊരുങ്ങി ടെലികോം കമ്പനിയായ ഭാരതി എയർടെൽ (Airtel to offer under-river tunnel 5G connectivity for Kolkata metro commuters). ഹൂഗ്ലി നദിയുടെ 35 മീറ്റർ താഴെ ഉയർന്ന ശേഷിയുള്ള നോഡുകൾ വിന്യസിച്ചാണ് 5G കണക്റ്റിവിറ്റി നൽകുക എന്ന് ഭാരതി എയർടെൽ അറിയിച്ചു. ഇതിലൂടെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ 4.8 കിലോമീറ്റർ ദൂരത്തിൽ തടസങ്ങളില്ലാതെ കണക്റ്റിവിറ്റി നൽകുന്ന ആദ്യത്തെ ഓപ്പറേറ്ററായി എയർടെൽ മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹൗറ മൈതാനത്തെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ. ഓരോ സ്റ്റേഷനുകളിലും തടസമില്ലാതെ ഇന്‍റര്‍നെറ്റ് ലഭിക്കുന്നതിനായി ഉയർന്ന മോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ അതിവേഗ ഇന്‍റര്‍നെറ്റ്, വോയിസ് കോളുകൾ, ഡാറ്റ ട്രാൻസ്‌മിഷൻ സൗകാര്യങ്ങളും യാത്രക്കാർക്ക് ലഭ്യമാകുമെന്നും എയർടെൽ പ്രസ്‌താവനയിൽ വ്യക്തമാക്കി.

അണ്ടർവാട്ടർ ടണൽ ഇന്‍റര്‍നെറ്റ് കണക്‌ടിവിറ്റിയിലൂടെ യാത്രക്കാർക്ക് പുതിയൊരു അനുഭവം നൽകാനും. ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിങ്, ഗെയിമിങ്, ഒന്നിലധികം ചാറ്റിങ്, തൽക്ഷണം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് പശ്ചിമ ബംഗാൾ, ഒഡീഷ ഭാരതി എയർടെൽ സിഇഒ അയാൻ സർക്കാർ പറഞ്ഞു.

120 കോടി രൂപ ചെലവിഴിച്ച് നിർമിച്ച കൊൽക്കത്തയിലെ അണ്ടർവാട്ടർ മെട്രോ 2024 ജൂണിലാണ് പ്രവർത്തനം ആരംഭിക്കുക. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് അണ്ടര്‍ വാട്ടര്‍ മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. കൊല്‍ക്കത്തയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആധുനിക ഗതാഗത സൗകര്യമാണ് പദ്ധതിയിലൂടെ ലഭ്യമാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.