ETV Bharat / bharat

മരണക്കിണറില്‍ നിന്ന് വീണ് ബൈക്ക് റേസര്‍ക്ക് ദാരുണാന്ത്യം - well of death accident

author img

By ETV Bharat Kerala Team

Published : Mar 28, 2024, 7:39 PM IST

മരണക്കിണര്‍ പ്രകടനം കാണാനെത്തിയ നിരവധി കാണികള്‍ക്ക് മുന്നിലാണ് അപകടം നടന്നത്.

SITAPUR MISRIKH FAIR  WELL OF DEATH ACCIDENT  BIKE STUNT YOUTH DEATH  WELL OF DEATH
Youth dies after falling down along with bike from well of death in Sitapur

സീതാപൂർ : ഉത്തര്‍പ്രദേശില്‍ മേളയില്‍ സംഘടിപ്പിച്ച മരണക്കിണറില്‍ നിന്ന് വീണ് ബൈക്ക് റേസര്‍ക്ക് ദാരുണാന്ത്യം. പിലിഭിത്ത് ജില്ലയിലെ പുരൻപൂരിൽ താമസിക്കുന്ന ആഷിഖ് അലി (40) ആണ് മരിച്ചത്. മിസ്രിഖ് ജില്ലയില്‍ നടന്ന മഹർഷി ദധീചിയുടെ ക്ഷേത്രത്തിലെ ചൗരാസി കോശി പരിക്രമയോട് അനുബന്ധിച്ച് നടന്ന മേളയ്‌ക്കിടെയാണ് അപകടം.

മരണക്കിറില്‍ ബൈക്ക് ഓടിക്കുന്നതിനിടെ ബാലൻസ് തെറ്റി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മരണക്കിണര്‍ അഭ്യാസം കാണാനെത്തിയ നിരവധി കാണികള്‍ക്ക് മുന്നിലാണ് അപകടം നടന്നത്.

പൊലീസില്‍ വിവരം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്ന് ആഷിഖ് അലിയുടെ സുഹൃത്തുക്കൾ ആരോപിച്ചു. തുടർന്ന് സുഹൃത്തുക്കൾ ചേര്‍ന്നാണ് ആഷിഖ് അലിയുടെ മൃതദേഹം പുറത്തെടുത്തത്. മിസ്രിഖിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Also Read : മണ്ണ് കയറ്റിവന്ന ടിപ്പര്‍ ദേഹത്ത് കയറി ഇറങ്ങി; അതിഥി തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം - Bihar Native Of Died In Accident

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.