ETV Bharat / bharat

സോപ്പില്‍ ചവിട്ടി കാൽവഴുതി, ഭര്‍ത്താവിന്‍റെ കൈകളില്‍ തൂങ്ങിയാടി യുവതി, റോഡില്‍ വീണ് ഗുരുതര പരിക്ക് ; വീഡിയോ - Woman Slipped From Terrace - WOMAN SLIPPED FROM TERRACE

പാര്‍പ്പിട സമുച്ചയത്തിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി വീണ യുവതിക്ക് ഗുരുതര പരിക്ക്

WOMAN SLIPPED FROM TERRACE  BENGALURU  D J HALLI POLICE STATION  ACCIDENT
WOMAN SLIPPED FROM TERRACE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 10:34 AM IST

Updated : Jun 22, 2024, 2:11 PM IST

Woman Injured After Slipped From The Terrace (ETV Bharat)

ബെംഗളൂരു : കർണാടകയിലെ കനക നഗറിൽ പാര്‍പ്പിട സമുച്ചയത്തിന്‍റെ ടെറസിൽ നിന്ന് യുവതി താഴേക്ക് വീണു. കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. റുബായ്‌ വീഴുന്ന ദൃശ്യം സമീപവാസികള്‍ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യം വൈറലായിട്ടുണ്ട്. ഭർത്താവിനൊപ്പം കെട്ടിടത്തിന് മുകളിൽ നിൽക്കുകയായിരുന്ന റുബായ് അബദ്ധത്തിൽ സോപ്പിൽ ചവിട്ടി തെന്നുകയായിരുന്നു. ഉടൻ തന്നെ ഭർത്താവ് യുവതിയുടെ കൈകളില്‍ പിടിച്ച് തൂക്കി തിരികെ കയറ്റാന്‍ ശ്രമിച്ചെങ്കിലും മുകളിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

ഇതിനിടെ യുവതിയെ രക്ഷിക്കാന്‍ താഴെ ആള്‍ക്കൂട്ടം സജ്ജമായി നില്‍ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ വീഴ്‌ചയില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയെ വിക്‌ടോറിയ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ALSO READ : സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ യുവാവ് ലോറി കയറി മരിച്ചു

Last Updated : Jun 22, 2024, 2:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.