ETV Bharat / bharat

കൊന്നത് വൃദ്ധയടക്കം ഒന്‍പതുപേരെ; ഒടുവില്‍ നരഭോജി ചെന്നായ കൂട്ടിലായി - Wolf That Killed 9 People Caught - WOLF THAT KILLED 9 PEOPLE CAUGHT

അഞ്ച് വയസുള്ള ആണ്‍ ചെന്നായ ആണ് പിടിയിലായത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ചെന്നായ കുടുങ്ങുകയായിരുന്നു. എട്ട് കുട്ടികളെയും ഒരു വൃദ്ധയേയുമാണ് ഈ ചെന്നായ കൊന്നത്. ഇതിന് പുറമെ നിരവധി പേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു.

FOREST DEPT  ചെന്നായയെ പിടികൂടി  UTTAR PRADESH  BAHRAICH
Wolf captured in Uttar Pradesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 6:53 PM IST

ബെഹ്‌റെയ്ച്ച് (ഉത്തര്‍പ്രദേശ്) : ഒന്‍പത് പേരെ കൊന്ന ചെന്നായയെ വനം വകുപ്പ് പിടികൂടി. എട്ട് കുട്ടികളും ഒരു വൃദ്ധയുമടക്കമുള്ളവരാണ് ചെന്നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ചെന്നായ അകപ്പെടുകയായിരുന്നു.

ഈ ചെന്നായ ബെഹ്റെയ്ച്ചിലെ മഹ്സി മേഖലയില്‍ ഭീകാരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. പലരും ചെന്നായയുടെ ആക്രമണത്തിന് ഇരയായി. ദിവസങ്ങള്‍ക്ക് മുമ്പ് അമ്മയുടെ മടിയില്‍ നിന്ന് ഒരു കുഞ്ഞിനെ ഇത് തട്ടിയെടുത്തു. നിരവധി പേര്‍ക്ക് ഇതിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു.

അഞ്ച് ജില്ലകളില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആക്രമണകാരിയായ ഈ ചെന്നായയെ പിടികൂടാന്‍ രംഗത്ത് ഉണ്ടായിരുന്നത്. 200ഓളം ഉദ്യോഗസ്ഥരാണ് ഇതിന് വേണ്ടി ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് നിലകൊണ്ടത്. ഒടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ചെന്നായ അകപ്പെടുകയായിരുന്നു.

ചെന്നായ കൂട്ടിലായെങ്കിലും പ്രദേശത്ത് ഭീതി ഒഴിഞ്ഞിട്ടില്ല. കൂടുതല്‍ ചെന്നായകള്‍ ഇവിടെ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് നാട്ടുകാര്‍ കരുതുന്നത്. മഹ്‌സിയിലെ കൊദേദ ഗ്രാമത്തിലുള്ള സിസയ്യ ചുദ്‌മാദിയില്‍ സ്ഥാപിച്ച വലയിലും കൂട്ടിലുമാണ് ചെന്നായ കുടുങ്ങിയതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ദീപക് സിങ് പറഞ്ഞു.

വ്യാഴാഴ്‌ച രാവിലെയാണ് ചെന്നായ കുടുങ്ങിയത്. പിന്നീടിതിനെ റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. മറ്റ് നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വയസില്‍ കൂടുതലുള്ള ആണ്‍ ചെന്നായ ആണ് കൂട്ടിലായത്. ചെന്നായ കൂട്ടിലായ വിവരമറിഞ്ഞ് ധാരാളം നാട്ടുകാര്‍ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.

Also Read: 'നാടുവിട്ട' ആണ്‍ കടുവ സിസിടിവിയില്‍ കുടുങ്ങി; പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി വനം വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.