ETV Bharat / bharat

പ്രതിസന്ധി തീരുന്നില്ല, ഡല്‍ഹിയിലെ ജലക്ഷാമത്തില്‍ വലഞ്ഞ് ജനങ്ങൾ - WATER CRISIS IN DELHI

ഡൽഹിയിൽ ജലക്ഷാമം തുടരുന്നതിനാൽ ആളുകൾ വെളളം ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്.

ഡൽഹി ജലക്ഷാമം  ഡൽഹി കുടിവെളള പ്രതിസന്ധി  DELHI WATER ISSUE  DELHI WATER CRISIS
Water crisis still continuing in Delhi (ETV Bharat)
author img

By ANI

Published : Jun 17, 2024, 11:31 AM IST

ന്യൂഡൽഹി: ഡൽഹിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും ജലക്ഷാമം തുടരുന്നു. വെള്ളം നിറയ്ക്കാനായി ആളുകൾ വാട്ടർ ടാങ്കറുകൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ്. ഈ വർഷം വേനൽക്കാലം ആരംഭിച്ചത് മുതൽ രാജ്യതലസ്ഥാനത്തെ പല പ്രദേശങ്ങളിലും ഈ രംഗം നിത്യസംഭവമായി മാറിയിരിക്കുകയാണ്.

ചാണക്യപുരിയിലെ സഞ്ജയ് ക്യാമ്പ്, കിഴക്കൻ ഡൽഹിയിലെ ഗീത കോളനി, പട്ടേൽ നഗർ, മെഹ്‌റൗളി, ഛത്തർപൂർ എന്നീ പ്രദേശങ്ങളെയാണ് കടുത്ത ജലക്ഷാമം ബാധിച്ചിരിക്കുന്നത്. അതിനിടെ, നഗരത്തിൽ ജലവിതരണ പ്രതിസന്ധി രൂക്ഷമായതോടെ, വടക്കുകിഴക്കൻ ഡൽഹിയിലെ യമുന ഖാദർ മേഖലയിലെ ജല ബോർഡ് പൈപ്പ്ലൈനുകൾ ഞായറാഴ്‌ച പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ചോർച്ചയില്ലെന്ന് പറഞ്ഞു.

'ഇവിടെ ചോർച്ചയില്ല. എന്തെങ്കിലും ചോർച്ചയുണ്ടെങ്കിൽ, ഞങ്ങൾ ജല ബോർഡിനെയും ഞങ്ങളുടെ കൺട്രോൾ റൂമിനെയും അറിയിക്കും'. പൈപ്പ് ലൈൻ പരിശോധിച്ച ശേഷം അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ (എഎസ്ഐ) ലോകേന്ദ്ര സിരോഹി വ്യക്തമാക്കി.

തലസ്ഥാനത്തെ പ്രധാന പൈപ്പ് ലൈനുകൾ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി ഞായറാഴ്‌ച ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയ്ക്ക് കത്തെഴുതിയിരുന്നു. ചിലയിടങ്ങളിൽ ജലവിതരണ പൈപ്പ് ലൈനുകൾ തകർന്നുവെന്ന് ഗ്രൗണ്ട് പട്രോളിങ് സംഘം കണ്ടെത്തിയതായി അതിഷി അഭിപ്രായപ്പെട്ടിരുന്നു.

അടുത്ത 15 ദിവസത്തേക്ക് പ്രധാന പൈപ്പ് ലൈനുകൾ സംരക്ഷിക്കാൻ കമ്മിഷണർ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും അതിഷി അഭ്യർത്ഥിച്ചു. ഡൽഹിയിലെ ജലക്ഷാമം നഗരത്തിലുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്കും നശീകരണങ്ങൾക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും കാരണമായി. ഡൽഹി ഇപ്പോൾ കടുത്ത ചൂടാണ് നേരിടുന്നന്നത്. ഈ ദുഷ്‌കരമായ സമയത്തും ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും വാർത്താസമ്മേളനത്തിൽ അതിഷി പറഞ്ഞു.

അതേസമയം, ഡൽഹിയിലെ ജലക്ഷാമം ഉയർത്തിക്കാട്ടി അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെതിരെ ബിജെപി 'മത്ക-ഫോഡ്' പ്രതിഷേധം നടത്തിയപ്പോൾ, കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ വിഷയത്തിൽ ഇടപെട്ടില്ലെന്ന് എഎപി എംഎൽഎമാർ ആരോപിച്ചു. ജലക്ഷാമത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടിയുടെ എംഎൽഎമാർ ഞായറാഴ്‌ച കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീലിൻ്റെ ബിഡി മാർഗിലെ വസതിയിലെത്തിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിൽ രാജ്യതലസ്ഥാനത്ത് മത്സരിച്ച കോൺഗ്രസും രാജ്യതലസ്ഥാനത്തും പ്രതിഷേധം നടത്തിയി. ദേശീയ തലസ്ഥാനത്തെ ജലക്ഷാമം ഉയർത്തിക്കാട്ടുന്നതിനായി എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനും കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനുമെതിരെ ശനിയാഴ്‌ചയാണ് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ കൃഷ്‌ണ നഗറിൽ 'മത്ക ഫോഡ്' (ബ്രേക്ക് പിച്ചേഴ്‌സ് ) പ്രതിഷേധം സംഘടിപ്പിച്ചത്.

Also Read: ഡല്‍ഹിയിലെ കുടിവെള്ള പ്രതിസന്ധി: പ്രധാന പൈപ്പ് ലൈനുകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിന് കത്തയച്ച് മന്ത്രി അതിഷി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.