ETV Bharat / bharat

വെള്ളച്ചാട്ടത്തില്‍ റീല്‍സെടുക്കവെ കാല്‍വഴുതി; 300 അടി താഴ്‌ചയിലേക്ക് പതിച്ച് വ്ലോഗര്‍ക്ക് ദാരുണാന്ത്യം - Reel star Anvi Kamdar dies - REEL STAR ANVI KAMDAR DIES

ഇന്‍ഫ്ലുവന്‍സറും ട്രാവല്‍ വ്ലോഗറുമായിരുന്ന ആന്‍വി കാംദാറാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ ആന്‍വി കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

ANVI KAMDAR DIES  FALLING INTO WATERFALL  വ്ലോഗര്‍ക്ക് ദാരുണാന്ത്യം  ദി ഗ്ലോക്കല്‍ ജേണൽ
Anvi Kamdar (Instagram)
author img

By ETV Bharat Kerala Team

Published : Jul 18, 2024, 11:30 AM IST

മുംബൈ : റായ്‌ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിൽ ഇൻസ്റ്റഗ്രാം റീല്‍സെടുക്കുന്നതിനിടെ 300 അടി താഴ്‌ചയിലേക്ക് വീണ് വ്ലോഗര്‍ക്ക് ദാരുണാന്ത്യം. ഇന്‍ഫ്ലുവന്‍സറും ട്രാവല്‍ വ്ലോഗറുമായിരുന്ന ആന്‍വി കാംദാര്‍ (26) ആണ് മരിച്ചത്. ചൊവാഴ്‌ച രാവിലെയായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ ആന്‍വി കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

ദി ഗ്ലോക്കൽ ജേണൽ എന്ന പേരില്‍ ഇൻസ്റ്റഗ്രാമില്‍ സജീവമായ ആന്‍വി നിരവധി യാത്ര വീഡിയോകളും റീലുകളും അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. വ്ലോഗറുടെ മരണത്തോടെ പ്രദേശത്തേക്കുള്ള പ്രവേശനം ജില്ല ഭരണകൂടം നിരോധിച്ചു.

Also Read: കുറ്റാലം വെള്ളച്ചാട്ടത്തിലെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ 17 കാരന്‌ ദാരുണാന്ത്യം ; വിനോദ സഞ്ചാരികള്‍ക്ക്‌ നിയന്ത്രണം - FLASH FLOOD AT COURTALLAM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.