ലക്‌നൗ: സാമൂഹിക ഐക്യം, ലിംഗസമത്വം, മതേതരത്വം എന്നിവ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ളതാണ് ഏകീകൃത സിവിൽ കോഡെന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവ്. ഏകീകൃത സിവിൽ കോഡ് ഉടൻ യഥാർഥ്യമാകും. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആഗ്രഹപ്രകാരം രാജ്യത്തിൻ്റെ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിയിലാണ് സിറ്റിങ് ജഡ്‌ജിയുടെ പരാമർശം. ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. മുസ്‌ലിങ്ങൾ തങ്ങളുടെ സംസ്‌കാരം പിന്തുടരണമെന്ന് ഹിന്ദുക്കൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അനാദരവ് കാണിക്കരുതെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു.
യുസിസി വളരെക്കാലമായി ഇന്ത്യയിൽ ചർച്ചാവിഷയമാണ്. വിവിധ മതങ്ങളെയും സമുദായങ്ങളെയും അടിസ്ഥാനമാക്കിയുള്ള നിയമ സംവിധാനങ്ങൾ ഇല്ലാതാക്കി. സാമൂഹിക ഐക്യം, ലിംഗസമത്വം, മതേതരത്വം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിൻ്റെ പ്രധാന ലക്ഷ്യം.
വിവാഹം, അനന്തരാവകാശം, വിവാഹമോചനം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു പൊതു നിയമത്തെയാണ് ഏകീകൃത സിവിൽ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബഹുഭാര്യത്വം, മുത്തലാഖ്, നികാഹ് ഹലാല എന്നിവയിൽ ഒരു ഇളവും ഉണ്ടാവില്ലെന്നും ശേഖർ കുമാർ യാദവ് പറഞ്ഞു.
What a shame for a sitting judge to actively participate in an event Organised by a Hindu organization on its political agenda https://t.co/qb2glsWEHL
— Indira Jaising (@IJaising) December 8, 2024
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്‌ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്‌ത പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലായിരുന്നു ഈ പരാമര്‍ശമുണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ബംഗ്ലാദേശ് മറ്റൊരു കാശ്‌മീർ പോലെയാണെന്ന് വിഎച്ച്പി ദേശീയ സഹ കൺവീനർ അഭിഷേക് അത്രേ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിയില്‍ സംസാരിക്കവെയാണ് അഭിഷേക് അത്രേയുടെയും പരാമര്‍ശം. വ്യക്തിത്വം സംരക്ഷിക്കാൻ നാമെല്ലാവരും ഐക്യത്തോടെ നിൽക്കണമെന്നും അഭിഷേക് അത്രേ പറഞ്ഞു.
'മതപരിവർത്തനം-കാരണങ്ങളും പ്രതിരോധവും' എന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ വിപി ശ്രീവാസ്‌വയും സംസാരിച്ചു.
അതേസമയം അലഹബാദ് ഹൈക്കോടതി ജഡ്‌ജിയുടെ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് രംഗത്തെത്തി. സിറ്റിങ് ജഡ്‌ജി ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് നാണക്കേടാണെന്ന് ഇന്ദിരാ ജയ്‌സിങ് വിമര്‍ശിച്ചു.
ഭാരതീയ ജനതാ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളുടെ പ്രധാന അജണ്ടയാണ് ഇന്ത്യയിലെ ഏകീകൃത സിവിൽ കോഡ്. നേരത്തെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ യൂണിഫോം സിവിൽ കോഡ് ബില്ലിന് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയിരുന്നു. യൂണിഫോം സിവിൽ കോഡ് ബില്ല് പാസാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
Read More: 'വിവാദങ്ങള്‍ക്ക് ഇല്ല', നടിക്കെതിരായ പ്രസ്‌താവന പിൻവലിച്ച് വി ശിവൻകുട്ടി