ETV Bharat / bharat

ആഗ്ര ജമാ മസ്‌ജിദില്‍ പുരാവസ്‌തു വകുപ്പിന്‍റെ പരിശോധന ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഉത്തര്‍പ്രദേശ് കോടതി പരിഗണിക്കും - ASI SURVEY OF AGRA JAMA MASJID

ശ്രീകൃഷ്‌ണ ജന്മഭൂമി സംസ്‌കൃത സേവ ട്രസ്റ്റും യോഗേശ്വര്‍ ശ്രീകൃഷ്‌ണ ജന്മസ്ഥാന്‍ സേവ സംഘ് ട്രസ്‌റ്റും നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

Uttar Pradesh Court  Krishna idol buried under the stair  Jama Masjid Agra  Shri Krishna Janmabhoomi trust
Agra Jama Masjid in Uttar Pradesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 1:55 PM IST

ആഗ്ര(ഉത്തര്‍പ്രദേശ്): ആഗ്രയിലെ മുസ്ലീം പള്ളിയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് പടിക്കെട്ടുകള്‍ക്കടിയില്‍ കുഴിച്ചിട്ട കൃഷ്‌ണ വിഗ്രഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ആഗ്രയിലെ പ്രാദേശിക കോടതി ഇന്ന് പരിഗണിക്കും.

ഇതില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് ശ്രീകൃഷ്‌ണ ജന്മഭൂമി സംസ്‌കൃത സേവ ട്രസ്റ്റിലെ പൂജാരിയാണ്. ഷഹി മസ്‌ജിദിലെ ഇന്‍റെസാമിയ സമിതിയെയും ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനെയും മറ്റ് ചിലരെയും പ്രതിചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ ഹര്‍ജിക്കാരന്‍ യോഗേശ്വര്‍ ശ്രീകൃഷ്‌ണ ജന്‍മസ്ഥാന്‍ സേവ സംഘ് ട്രസ്റ്റ് പുരോഹിതനാണ്. ഇന്‍റസാമിയ കമ്മിറ്റി മസ്‌ജിദ്, സെന്‍ട്രല്‍ സുന്നി സെന്‍ട്രല്‍ വഖഫ്, ബോര്‍ഡ്, പ്രാദേശിക മുസ്ലീം സമിതി, പുരാവസ്‌തു ശാസ്‌ത്ര വകുപ്പ് തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. പള്ളിയില്‍ എഎസ്ഐ സര്‍വേ വേണമെന്ന് ഇരു ഹര്‍ജികളിലും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പള്ളിയുടെ പടിക്കെട്ടുകള്‍ക്കടിയില്‍ ജിപിആര്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്ന് ശ്രീകൃഷ്‌ണ ജന്മഭൂമി സംസ്‌കൃത സേവ ട്രസ്റ്റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ വിനോദ് കുമാര്‍ ശുക്ല ചൂണ്ടിക്കാട്ടി. എന്നാല്‍ പുരാവസ്തു ഗവേഷണ വകുപ്പ് ഇതിനെ എതിര്‍ക്കുന്നുണ്ട്. എതിര്‍കക്ഷികളായ ഇന്‍റെസെമിയ ഷഹി മസ്‌ജിദ് സമിതിയും ഉത്തര്‍ പ്രദേശ് സെന്‍ട്രല്‍ വഖഫ് ബോര്‍ഡും വാദം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളിയിട്ടുണ്ട്.

സെപ്റ്റംബര്‍ മുപ്പതിന് നടന്ന വാദത്തില്‍ ചെറിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പള്ളി കമ്മിറ്റി ഹര്‍ജിയെ എതിര്‍ത്തതെന്ന് യോഗേശ്വര്‍ ശ്രീകൃഷ്‌ണ ജന്മസ്ഥാന്‍ സേവ സംഘ് ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടി.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് പതിനാല് മക്കളാണ് ഉണ്ടായിരുന്നതെന്ന് മുതിര്‍ന്ന ചരിത്രകാരന്‍ രാജ് കിഷോര്‍ രാജെ ചൂണ്ടിക്കാട്ടുന്നു. മെഹ്‌റുന്നിസ ബീഗം, ജഹനാര, ദാര ഷികോഹ്, ഷാ ഷൂജ, റോഷനാര, ഔറംഗസീബ്, ഉമൈദ് ബക്ഷ്, സുരയ്യ ബാനോ ബീഗം, മുറാദ് ലത്ഫുള്ള, ദൗലത് അഫ്സ, ഗൗഹാര ബീഗം എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ മക്കള്‍. ഇതില്‍ ജഹനാര എന്ന മകളോടായിരുന്നു ഷാജഹാന് ഏറെ പ്രിയം. ജഹനാരയാണ് 1643നും 1648നുമിടയില്‍ തന്‍റെ സ്റ്റെപന്‍ഡ് ആയ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഈ പള്ളി നിര്‍മ്മിച്ചതെന്നും രാജെ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് മഥുരയിലെ കേശവ ക്ഷേത്രം തകര്‍ത്ത് വിഗ്രഹങ്ങളടക്കമുള്ള എല്ലാ അവശിഷ്‌ടങ്ങളും പള്ളിയുടെ പടിക്കെട്ടിനടിയില്‍ കുഴിച്ചിട്ടെന്നും ഹിന്ദു പുരോഹിതന്‍മാര്‍ ആരോപിക്കുന്നു.

Also Read: അയോധ്യ മസ്‌ജിദ് നിർമാണ സമിതികൾ പിരിച്ചുവിട്ടു; നാല് വർഷം കൊണ്ട് സമാഹരിച്ചത് ഒരു കോടി മാത്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.