ETV Bharat / bharat

വരന്മാരില്ലാതെ വിവാഹം; യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ് - വരന്മാരില്ലാതെ വിവാഹം

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പെന്ന് ആരോപണം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ 568 വിവാഹങ്ങളാണ് പദ്ധതി പ്രകാരം നടന്നത്. സംഭവത്തെ തുടർന്ന് പദ്ധതി താത്‌കാലികമായി നിർത്തിവെച്ചതായി യുപി സർക്കാർ.

Marriage Scheme fraud at Ballia  UP CM Mass Marriage Scheme  വരന്മാരില്ലാതെ വിവാഹം  സമൂഹ വിവാഹം
Uttar Pradesh CM Mass Marriage Scheme fraud at Ballia: 8 cases reported
author img

By ETV Bharat Kerala Team

Published : Jan 31, 2024, 9:18 PM IST

ലഖ്‌നൗ: സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശിൽ വരനില്ലാതെ നടന്ന സമൂഹ വിവാഹങ്ങൾ. 568 യുവതികളുടെ വിവാഹമാണ് നടന്നത്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതി വഴി ജില്ലയിൽ നടന്ന വിവാഹങ്ങളിൽ വൻ തട്ടിപ്പ് നടന്നതായി സൂചന (Uttar Pradesh CM Mass Marriage Scheme fraud at Ballia).

വധുക്കൾ കല്യാണമണ്ഡപത്തിൽ വരനില്ലാതെ ഇരിക്കുന്നതിന്‍റെയും, സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിഷയം ഗൗരവമായി പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് യു പി സർക്കാർ. കേസിൽ 8 പേർ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്.

യുപിയിൽ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിക്ക് (Chief ministers mass marriage scheme) കീഴിൽ സർക്കാർ ദമ്പതികൾക്കായി 51,000 രൂപ നൽകുന്നുണ്ട്. ഈ പദ്ധതി പ്രകാരമാണ് ബല്ലിയയിൽ ജനുവരി 25ന് സമൂഹ വിവാഹം സംഘടിപ്പിച്ചത്. 568 ദമ്പതികളാണ് പദ്ധതിയുടെ കീഴിൽ വിവാഹം ചെയ്യാനായി അപേക്ഷിച്ചത്. എന്നാൽ വരനില്ലാതെ നടന്ന വിവാഹങ്ങൾ സർക്കാർ ആനുകൂല്യം കൈക്കലാക്കാൻ നടത്തിയതാണെന്നാണ് സൂചന,

ബല്ലിയയിൽ നടന്ന സമൂഹ വിവാഹത്തിൽ തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായും അന്വേഷണം നടക്കുന്നുണ്ടെന്നും ബിജെപി എംഎൽഎ കേത്കി സിങ് പറഞ്ഞു. തട്ടിപ്പിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനായി 20 അംഗ സംഘത്തെ നിയോഗിച്ചതായി ബല്ലിയ ഡി എം രവീന്ദ്ര കുമാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 20 അപേക്ഷകൾ പരിശോധിച്ചതിൽ എട്ട് അപേക്ഷകൾ വ്യാജമാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ താത്‌കാലികമായി സർക്കാർ നിർത്തി വെച്ചു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, പദ്ധതിക്ക് കീഴിൽ വന്ന എല്ലാ അപേക്ഷകളും പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം പറഞ്ഞു.

മുഖ്യമന്ത്രിയുടെ(Uttar Pradesh CM Yogi Adityanath) സമൂഹ വിവാഹ പദ്ധതി പ്രകാരം ഒരു വിവാഹത്തിന് സാമ്പത്തിക സഹായമായി 51,000 രൂപയാണ് സർക്കാർ നൽകുന്നത്. ഇതിൽ 35,000 രൂപ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ വസ്‌തുക്കൾ വാങ്ങുന്നതിനും, ബാക്കി തുകയായ 6,000 രൂപ മറ്റ് ചെലവുകൾക്കുമാണ് നൽകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.