ജൗൻപൂർ (യുപി): ഉത്തര്‍പ്രദേശിലെ ജൗൻപൂര്‍ എന്ന ജില്ലയിലെ ബിജെപി നേതാവിന്‍റെ മകൻ ഓണ്‍ലൈനിലൂടെ പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു. ബിജെപി നേതാവ് തഹ്‌സീൻ ഷാഹിദിന്‍റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറിന്‍റെയും പാകിസ്ഥാനിലെ ലാഹോർ സ്വദേശിനിയായ സഹ്‌റയുടെയും വിവാഹമാണ് ഓണ്‍ലൈനിലൂടെ നടന്നത്. വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ വിസ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഹൈദര്‍ ഓണ്‍ലൈനിലൂടെ 'നിക്കാഹ്' കഴിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എന്നാല്‍ ഇന്ത്യ-പാക് ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് വരൻ ഹൈദറിന് പാകിസ്ഥാനിലേക്ക് പോകാൻ വിസ ലഭിച്ചിരുന്നില്ല. വധുവിന്‍റെ മാതാവ് റാണ യാസ്‌മിൻ സെയ്‌ദി അസുഖം ബാധിച്ച് പാകിസ്ഥാനിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ വിവാഹം ഓണ്‍ലൈനായി നടത്താൻ ഹൈദറിന്‍റെ പിതാവ് തഹ്‌സീൻ ഷാഹിദ് തീരുമാനിച്ചത്. ഇതിന് വധുവിന്‍റെ കുടുംബവും സമ്മതം അറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ട് കൂട്ടരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഇരുവരും വിവാഹിതരായത്. ഷിയാ മത നേതാവ് മൗലാന മഹ്ഫൂസുൽ ഹസൻ ഖാൻ ഇസ്‌ലാമിൽ 'നിക്കാഹിന്' സ്ത്രീയുടെ സമ്മതം അനിവാര്യമാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുഭാഗത്ത് നിന്നുമുള്ള മൗലാനമാർ ഒരുമിച്ച് ഓണ്‍ലൈനിലൂടെ വിവാഹ ചടങ്ങ് നടത്തുകയായിരുന്നു.
ബിജെപി എംഎൽസി ബ്രിജേഷ് സിങ് പ്രിഷുവും മറ്റ് ബിജെപി പ്രാദേശിക നേതാക്കളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരന്‍റെ കുടുംബത്തിന് ആശംസ അറിയിക്കുകയും ചെയ്‌തു. പാകിസ്ഥാനിയായ തന്‍റെ ഭാര്യക്ക് ഇന്ത്യയിലേക്ക് വരാൻ ഇന്ത്യൻ വിസ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈദർ വ്യക്തമാക്കി.
Read Also: ലോറൻസ് ബിഷ്‌ണോയിയെ പോലെയാകണം, തോക്കുമായി പോസ് ചെയ്‌ത ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു; 22കാരൻ പിടിയില്‍