ETV Bharat / bharat

Union Budget 2024 : '2047 ഓടെ വികസിത ഭാരതം' ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം - ധനമന്ത്രി നിർമല സീതാരാമൻ

Budget Live Updates  union budget 2024  കേന്ദ്ര ബജറ്റ് 2024  മോദി സർക്കാർ ബജറ്റ്  Nirmala Sitharaman
Union Budget 2024
author img

By ETV Bharat Kerala Team

Published : Feb 1, 2024, 9:01 AM IST

Updated : Feb 1, 2024, 12:57 PM IST

12:35 February 01

ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ

വിശദമായ ബജറ്റ് അവതരണമായിരുന്നില്ല ഇത്തവണത്തേത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നത് വരെ ഇടക്കാല ബജറ്റ് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റും. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.

12:29 February 01

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം

ഐടിഐകള്‍, എയിംസ്, 300 സര്‍വകലാശാലകള്‍ എന്നിവയെ ലോക നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

12:10 February 01

ലക്ഷദ്വീപില്‍ ടൂറിസം സാധ്യത വളര്‍ത്തും

ലക്ഷദ്വീപില്‍ ടൂറിസം സാധ്യത വളർത്തും. ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. ടൂറിസം വികസനത്തിന് പലിശരഹിത വായ്‌പ. ടൂറിസം വികസനത്തിന് സംസ്ഥാനങ്ങൾക്ക് സഹായം. ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമായി മാറുന്നു. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി ഗുണകരമാണ്. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിൽ തുറമുഖ കണക്റ്റിവിറ്റിക്കായി പദ്ധതി ആവിഷ്‌കരിക്കും.

12:08 February 01

പ്രത്യക്ഷ, പരോക്ഷ നികുതികളിൽ മാറ്റമില്ല

ആദായ നികുതി പരിധിയിൽ മാറ്റമില്ല. പുതിയ നികുതി നിർദേശങ്ങളില്ല.

12:08 February 01

സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി

സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി. ഇൻഫ്രാസ്ട്രക്‌ചർ ചെലവ് 11.1 ശതമാനം എന്നത് വർധിച്ച് 11.11 ലക്ഷം കോടിയായി. കഴിഞ്ഞ വർഷം ഇത് 10 ലക്ഷം കോടിയായിരുന്നു. 2025 സാമ്പത്തിക വർഷത്തിലെ മൊത്ത വിപണി വായ്‌പ 14.13 ലക്ഷം കോടി രൂപയും അറ്റാദായ വായ്‌പ 11.75 ലക്ഷം കോടി രൂപയുമാണ്.

11:52 February 01

റെയിൽവേയ്ക്ക്‌ സഹായം

പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. മൂന്ന് റെയിൽവേ ഇടനാഴികള്‍ക്ക് രൂപം നൽകും. 40000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. ഇ വാഹനരംഗ മേഖല വിപുലീകരിക്കും. 'ആദ്യം ഇന്ത്യയെ വികസിപ്പിക്കുക' എന്ന ആശയത്തിൽ വിദേശ പങ്കാളികളുമായി ഉഭയകക്ഷി ഉടമ്പടികൾക്ക് സർക്കാർ ശ്രമിക്കും.

11:50 February 01

മത്സ്യമേഖലയ്‌ക്ക് സഹായം

കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും. മത്സ്യമേഖലയ്‌ക്ക് അഞ്ച് ഇന്‍റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ. രാഷ്‌ട്രീയ ഗോകുൽ മിഷൻ വഴി ഉത്പാദനം കൂട്ടും. ഹരിത മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കും

11:39 February 01

പലിശ രഹിത വായ്‌പ പദ്ധതി

  • എയർപോർട്ടുകൾ ഇരട്ടിയാക്കി 149 ആക്കും. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ യാഥാർഥ്യമാക്കി. 5 വർഷത്തിനുള്ളിൽ 2 കോടി വീടുകൾ യാഥാർഥ്യമാക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. സമുദ്ര ഉത്പന്നങ്ങളുടെ കയറ്റുമതി കൂട്ടും. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും. ലഖ്‌പതി ദീദി പദ്ധതിയുടെ ലക്ഷ്യം 2 കോടിയിൽ നിന്ന് 3 കോടിയായി ഉയർത്തും. സെർവിക്കൽ ക്യാൻസർ തടയാൻ പെൺകുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കും. ഇടത്തരക്കാർക്ക് ഭവന പദ്ധതി നടപ്പാക്കും. സ്വകാര്യ മേഖലയിൽ പലിശ രഹിത വായ്‌പ പദ്ധതി.

11:31 February 01

കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കും

  • നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഇതുസംബന്ധിച്ച് ശുപാർശകൾ നൽകാൻ കമ്മിറ്റി രൂപീകരിക്കും. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരും ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ.

11:29 February 01

25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി

union budget 2024  കേന്ദ്ര ബജറ്റ് 2024  ധനമന്ത്രി നിർമല സീതാരാമൻ  finance minister Nirmala Sitharaman
നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
  • പത്ത് വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സബ്‌കാ സാഥ് എന്ന പദ്ധതിയിലൂടെ കഴിഞ്ഞെന്ന് ധനമന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാനായി. 43 കോടി മുദ്രാവായ്‌പകൾ അനുവദിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീ പങ്കാളിത്തം കൂടി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി നിർണായകമാകുമെന്നും നിര്‍മല സീതാരാമന്‍

11:21 February 01

'2047ൽ വികസിത ഭാരതം ലക്ഷ്യം'

  • കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ വിഭാഗത്തിനും വികസനം എത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. വിശ്വകർമ യോജനയിലൂടെ കരകൗശല തൊഴിലാളികൾക്ക് സഹായം എത്തിച്ചു. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്ക് കീഴിൽ നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകാനായി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാർഷിക രംഗത്ത് യാഥാർഥ്യമാക്കി. കായികരംഗത്തെ യുവാക്കളുടെ നേട്ടം അഭിമാനാർഹമാണ്. മുദ്ര ലോൺ വഴി സ്‌ത്രീകൾക്ക് 30 കോടി രൂപ നൽകി. സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്കകൾ ഇല്ലാതായി. സ്‌കിൽ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകിയെന്നും ധനമന്ത്രി.

11:10 February 01

'മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു'

  • ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ സാമ്പത്തിക രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്ന് ധനമന്ത്രി. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതായിരുന്നു സർക്കാരിന്‍റെ വിജയമന്ത്രമെന്നും ധനമന്ത്രി പറഞ്ഞു. മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു. ഇന്ത്യയിലെ ജനങ്ങൾ പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുകയാണെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു.

11:04 February 01

നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു

  • കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുന്നു.

10:54 February 01

മധുരം നല്‍കി സ്വീകരണം

ബജറ്റ് അവതരണം കാണാന്‍ നിർമല സീതാരാമന്‍റെ കുടുംബവും
  • രാഷ്ട്രപതിഭവനിലെത്തിയ ധനമന്ത്രിയെ മധുരം നല്‍കിയാണ് ദ്രൗപതി മുര്‍മു സ്വീകരിച്ചത്. നിര്‍മല സീതാരാമന്‍റെ ആറാമത് ബജറ്റ് അവതരണം കാണാന്‍ കുടുംബവും പാര്‍ലമെന്‍റിലെത്തി. വിസിറ്റേഴ്‌സ് ഗ്യാലറിയിലാണ് ഇവര്‍ക്ക് ഇരിപ്പിടം അനുവദിച്ചത്. കഴിഞ്ഞ തവണ എംപിമാര്‍ക്കുള്ള ഗ്യാലറിയിലായിരുന്നു.

10:39 February 01

രാഷ്ട്രപതിയെ സന്ദർശിച്ച് ധനമന്ത്രി

  • കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.

10:28 February 01

കേന്ദ്രമന്ത്രിസഭായോഗം ആരംഭിച്ചു

  • ഇടക്കാല ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭായോഗം പാർലമെൻ്റിൽ

10:07 February 01

പ്രധാനമന്ത്രി പാർലമെൻ്റിൽ

  • ഇടക്കാല ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിലെത്തി

10:06 February 01

ധനമന്ത്രി പാർലമെന്‍റിൽ

ഇടക്കാല ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രി നിർമല സീതാരാമൻ ടീമിനൊപ്പം
  • ബജറ്റ് ടാബ്‌ലെറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിലെത്തി

10:06 February 01

ധനമന്ത്രി രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെൻ്റിലേക്ക്

  • കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെൻ്റിലേക്ക് പുറപ്പെട്ടു.

09:51 February 01

ബജറ്റ് പകർപ്പുകൾ പാർലമെന്‍റിൽ

  • ഇടക്കാല ബജറ്റ് പകർപ്പുകൾ പാർലമെൻ്റിൽ എത്തി

09:14 February 01

ധനമന്ത്രി രാഷ്‌ട്രപതി ഭവനിലേക്ക്

  • ധനമന്ത്രി നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലേക്ക്. അൽപസമയത്തിനകം ബജറ്റുമായി രാഷ്‌ട്രപതിയെ കാണും.

08:47 February 01

നിർമല സീതാരാമൻ ധനമന്ത്രാലയത്തില്‍

  • ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഡോ ഭഗവത് കിഷൻറാവു കരാഡ് എന്നിവർ ധനമന്ത്രാലയത്തില്‍

08:47 February 01

തെരഞ്ഞെടുപ്പ് ആസന്ന ബജറ്റിലെന്ത് ?

  • ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ. എന്നാല്‍ ഇത്തവണത്തെ ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടിക്രമം മാത്രമായിരിക്കും ബജറ്റെന്നും സൂചനയുണ്ട്. എങ്കിലും വനിതകളെ ലക്ഷ്യമിട്ട് എന്തെങ്കിലും പദ്ധതി കരുതിവച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആദായ നികുതിയിലടക്കം ഇളവുകളും കര്‍ഷകര്‍ക്കുമുളള സഹായവും ബജറ്റിലുണ്ടാകാൻ സാധ്യത.

06:15 February 01

രണ്ടാം മോദി സർക്കാറിന്‍റെ അവസാന ബജറ്റ്

  • നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള 10-ാം ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാൻ ആരംഭിക്കും. നിര്‍മലയുടെ ആറാം ബജറ്റാണിത്

Last Updated : Feb 1, 2024, 12:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.