ന്യൂഡൽഹി : തൊഴിൽ മേഖലയിൽ സ്‌കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 3,000 പുതിയ ഐടിഐകൾ ആരംഭിക്കാനായി. ഇതുവഴി യുവാക്കൾക്ക് എളുപ്പത്തിൽ ജോലി ലഭിക്കാനും രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച സാധ്യമാക്കാനും കഴിഞ്ഞതായി കേന്ദ്രമന്ത്രി പറഞ്ഞു.
പത്ത് വർഷത്തിനിടയിൽ 25 കോടി ആളുകളാണ് ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയത്. രാജ്യത്തെ ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചതായും മന്ത്രി ബജറ്റ് അവതരണത്തിൽ അവകാശപ്പെട്ടു. രാവിലെ 11 മണിക്കാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റ് അവതരിക്കാൻ ആരംഭിച്ചത്. ഇതോടെ തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ചുവെന്ന നേട്ടത്തിനും അവര്‍ അര്‍ഹയായി.