ചെന്നൈ : തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യർപ്പാടി നെടുങ്കുന്ത്ര കോളനിയിലെ രവി (52) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
വാൽപ്പാറയിൽ എത്തി തേൻ വിറ്റതിന് ശേഷം തിരികെ സുഹൃത്തുമൊത്ത് ബൈക്കിൽ കോളനിയിലേക്ക് മടങ്ങുകയായിരുന്നു രവി. ഇതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവി സംഭവസ്ഥലത്തുവച്ച് മരണപ്പെട്ടു. വാൽപ്പാറ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ALSO READ: റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം : മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എവി മുകേഷ് അന്തരിച്ചു