കൊല്‍ക്കത്ത : വെസ്റ്റ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. അശോക് നഗര്‍ സ്വദേശിയായ ബിജന്‍ വിശ്വാസാണ് (49) മരിച്ചത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
സംഭവത്തില്‍, വ്യവസായിയായ ഗൗതം ദാസിനെതിരെ അദ്ദേഹത്തിന്‍റെ കുടുംബം പരാതി നല്‍കി. നോർത്ത് 24 പർഗാനാസിലെ ഗുമ പഞ്ചായത്തിലാണ് കേസിനാസ്‌പദമായ സംഭവം. ബിജന്‍ വിശ്വാസ് സഹപ്രവര്‍ത്തകന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. രണ്ട് തവണയാണ് നേതാവിന് നേരെ അക്രമി സംഘം വെടിയുതിര്‍ത്തത് (Bijan Biswas Death).
തലയിലും മറ്റൊന്ന് ചെവിയിലും തുളച്ചുകയറി. ഗുരുതര പരിക്കേറ്റ ബിജാസിനെ ഉടന്‍ തന്നെ ബരാസത്ത് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിജാസിന് നേരെ വെടിയുതിര്‍ത്തവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കുടുംബം വ്യവസായിയായ ഗൗതം ദാസിനെതിരെ പരാതി നല്‍കിയത് (TMC Leader Shot Dead).
ബരാസത്ത് ലോക്‌സഭ എംപി കാക്കുലി ഘോഷ് ദസ്‌തിദാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ദാരുണമായ സംഭവമാണെന്നും ബിജന്‍റെ മരണം പാര്‍ട്ടിക്ക് നികത്താനാകാത്ത നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥിയായിരിക്കെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചതുമുതല്‍ അദ്ദേഹം പാര്‍ട്ടിക്കൊപ്പമുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് എംപി പറഞ്ഞു. പ്രതികള്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും എംപി കാക്കുലി ഘോഷ് ദസ്‌തിദാര്‍ പറഞ്ഞു (TMC Leader Murdered In West Bengal).