ETV Bharat / bharat

മുസി നദി സൗന്ദര്യവത്കരണം: പ്രദേശവാസികളെ പുനരധിവസിപ്പിക്കുന്നത് പ്രഥമ പരിഗണനയെന്ന് തെലങ്കാന ആരോഗ്യ മന്ത്രി

പ്രദേശവാസികളെ പുനരധിവസിച്ച ശേഷം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും ആരോഗ്യ മന്ത്രി ദാമോദർ രാജ നരസിംഹ പറഞ്ഞു.

author img

By ANI

Published : 2 hours ago

MUSI RIVER BEAUTIFICATION TELENGANA  TG MINISTER DAMODAR RAJA NARASIMHA  മുസി നദി തെലങ്കാന  തെലങ്കാന മന്ത്രി ദാമോദർ രാജ നരസിംഹ
Telangana Health Minister Damodar Raja Narasimha (ETV Bharat)

ഹൈദരാബാദ്: മുസി നദി സൗന്ദര്യവത്കരണ പദ്ധതിയില്‍ ആദ്യ പരിഗണന പ്രദേശവാസികളെ പുനരധിവസിപ്പിക്കുക എന്നതായിരിക്കണമെന്ന് തെലങ്കാന ആരോഗ്യമന്ത്രി ദാമോദർ രാജ നരസിംഹ. പ്രദേശവാസികളെ പുനരധിവസിച്ച ശേഷം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.

'ഹൈദരാബാദിന്‍റെ ജീവനാഡിയാണ് മുസി നദി. കൃഷ്‌ണയുടെ പോഷകനദിയായ മുസി ചരിത്ര പ്രാധാന്യമുള്ള നദിയാണ്. 2017-ല്‍ ആണ് മൂസി വികസന മുന്നണി രൂപീകരിച്ചത്. അതേസമയം സാധാരണക്കാരെ സംരക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവരെ പുനരധിവസിപ്പിച്ച ശേഷം മുന്നോട്ട് പോകണം. ഇതാണ് സർക്കാരിന്‍റെ പ്രധാന നിലപാട്.'- അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുസി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയെ ക്ഷേമ സംസ്ഥാനമാക്കുന്നതിനൊപ്പം ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഹൈദരാബാദിലെ നിരവധി പുരാതന സ്റ്റെപ്പ്‌വെല്ലുകളുടെ പുനരുദ്ധാരണത്തിനായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) തെലങ്കാന ടൂറിസം വകുപ്പ് കരാർ ഒപ്പിട്ടിട്ടുണ്ട്. മുസി റിവർഫ്രണ്ട് വികസന പദ്ധതി സർക്കാരിന്‍റെ അഭിലാഷ പദ്ധതിയാണ് എന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്.

നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ ശോച്യാവസ്ഥയിൽ മുൻ സർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചു. പഴയ നിയമസഭ മന്ദിരത്തിന്‍റെ നവീകരണം സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും സംസ്ഥാന നിയമസഭ ഉടൻ നവീകരിച്ച കെട്ടിടങ്ങളിലേക്ക് മാറ്റുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

Also Read: അമ്മ സമ്പാദിച്ച സ്വത്തിൽ കുട്ടികൾക്ക് അവകാശമില്ലെന്ന് തെലങ്കാന ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.