ഡൽഹി: ചെന്നൈയിൽ വച്ച് നടന്ന ഫയറിംഗ് ടൂർണമെന്‍റിനിടെ ഫിസിയോ തെറാപ്പിസ്റ്റിന് വെടിയേറ്റു. താടിയെല്ലിനാണ് വെടിയേറ്റത്. ചെന്നൈയിൽ ഹോട്ടൽ മുറിയിൽ വച്ചാണ് തെറാപ്പിസ്റ്റിന് വെടിയേറ്റത്. ബംഗാൾ സ്വദേശിയയായ ഷൂട്ടറുടെ ജാഗ്രത കുറവാണ് സംഭവത്തിന് കാരണമായത്. താടിയെല്ലിന് വെടിയേറ്റ തെറാപ്പിസ്റ്റിനെ അടിയന്തര ശാസ്ത്ര ക്രിയയ്ക്ക് വിധേയയാക്കി വെടിയുണ്ട നീക്കം ചെയ്‌തു.
ഈ വർഷത്തിൽ ഇന്ത്യൻ ഷൂട്ടിങ്ങിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. സംഭവത്തിൽ ഗുരുതര സുരക്ഷാ ലംഘനമാണ് ഉണ്ടായത്. ഗൺ വൃത്തിയാക്കുന്നതിനിടെ റൂമിലേയ്ക്ക് വന്ന തെറാപ്പിസ്റ്റിനു നേരെ ഷൂട്ടർ അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു. ഷൂട്ടറുടെ ഭാഗത്തു നിന്നും ഉണ്ടായ ജാഗ്രത കുറവാണ് സംഭവത്തിനു കാരണമായത്. എന്നാൽ യാദൃശ്ചികമായാണ് സംഭവം ഉണ്ടായതെന്ന് ബംഗാൾ കോച്ച് കോയ്‌ലി മിറ്റർ പറഞ്ഞു.
ഷൂട്ടർ റൈഫിളിൽ നിന്ന് പെല്ലറ്റ് നീക്കം ചെയ്‌തിരുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റ് ഹോട്ടൽ മുറിയിലേക്ക് എത്തിയപ്പോൾ അബദ്ധത്തിൽ ട്രിഗർ അമർത്തുകയായിരുന്നു. വെടിയേറ്റ തെറാപ്പിസ്റ്റിന്‍റെ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ വെടിയുതിർത്തയാളുടെ രക്ഷിതാക്കളാണ് നൽകിയതെന്നും കോച്ച് കൂട്ടിച്ചേർത്തു.