ശ്രീനഗർ: വർഗീയ പാർട്ടികളെ പരാജയപ്പെടുത്തിയതിലൂടെ ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ. നാഷണൽ കോൺഫറൻസും കോൺഗ്രസ് സഖ്യവും അടുത്ത സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഉയർന്നുവരുന്ന പ്രവണതകൾ ഞങ്ങൾക്ക് അനുകൂലമാണെന്നും സെൻട്രൽ ഷാൽറ്റെങ് മണ്ഡലത്തിൽ നിന്ന് വിജയിച്ച താരിഖ് ഹമീദ് കർറ അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മു കശ്‌മീരിലെ ജനങ്ങൾ ഭാരതീയ ജനത പാർട്ടിയെ അനുകൂലിക്കാതിരുന്നതില്‍ നിന്ന് വ്യക്തമാകുന്നത് വർഗീയ പാർട്ടികളുടെ കൃത്യമായ തിരസ്‌കരണമാണെന്നും കര്‍റ പറഞ്ഞു. ജമ്മു കശ്‌മീരില്‍ 48 സീറ്റുമായി അധികാരം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ സഖ്യം. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറൻസ് 42 സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും ജയം നേടി. 29 സീറ്റുകളിലാണ് ബിജെപി ജയിച്ചത്.