ETV Bharat / bharat

വകുപ്പില്ലാ മന്ത്രിയായി ജയിലിൽ; ഇഡി അറസ്‌റ്റു ചെയ്‌ത തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു - തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ അറസ്‌റ്റിനു പിന്നാലെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു സെന്തിൽ ബാലാജി

tamilnadu minister Senthil Balaji  Senthil Balaji Resigned As Minister  തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി  സെന്തിൽ ബാലാജി രാജിവച്ചു
tamilnadu minister Senthil Balaji
author img

By ETV Bharat Kerala Team

Published : Feb 12, 2024, 10:41 PM IST

ചെന്നൈ (തമിഴ്‌നാട്): ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജിവച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്‌ അറസ്‌റ്റ്‌ ചെയ്‌തതിനെ തുടർന്ന് എംകെ സ്‌റ്റാലിന്‍റെ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ജൂണിൽ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് അറസ്‌റ്റ്‌ ചെയ്‌ത ബാലാജി 230 ദിവസത്തിലധികമായി പുഴൽ ജയിലിൽ കഴിയുകയാണ് ( tamilnadu minister Senthil Balaji Resigned As Minister Without Portfolio).

ഡിഎംകെ നേതാവായ ബാലാജി അറസ്‌റ്റിലാകുന്നതിന് മുൻപ് സംസ്ഥാന വൈദ്യുതി മന്ത്രിയായിട്ടായിരുന്നു സേവനമനുഷ്‌ഠിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് രാജിക്കത്ത് അയച്ചതായി സെന്തിൽ ബാലാജി അറിയിച്ചു. ഗവർണർ ആർഎൻ രവിയുടെ അംഗീകാരത്തിനായി മുഖ്യമന്ത്രി കത്ത് നൽകും.

2023 ജൂൺ 14 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്ഥർ ബാലാജിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ചെന്നൈയിലും കോയമ്പത്തൂരിലും ഉള്ള സ്ഥലങ്ങളിലും റെയ്‌ഡ് നടത്തിയിരുന്നു. ഡിഎംകെയുമായുള്ള ബന്ധത്തിന് മുൻപ് 2011 മുതൽ 2015 വരെ എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നാണ് ബാലാജിക്കെതിരെയുളള ആരോപണം. ഇതിനെ തുടർന്ന് അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു.

റെയ്‌ഡിനിടെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി ബാലാജിയെ പിടികൂടി ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നു. തുടർന്ന് അദ്ദേഹത്തെ 2023 ജൂൺ 28 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ വൈദ്യസഹായം ആവശ്യമായി വന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.