ചെന്നൈ (തമിഴ്‌നാട്) : ചെന്നൈ ദൂരദര്‍ശന്‍ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഹിന്ദി മാസാചരണം നടത്താനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷയെ ആഘോഷിക്കുന്ന ഹിന്ദി മാസാചരണം പോലുള്ള പരിപാടി അനുവദിക്കരുതെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പ്രാദേശിക ഭാഷയെ കൂടി ആദരിക്കുന്ന തരത്തില്‍ പരിപാടി സംഘടിപ്പിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒക്‌ടോബര്‍ 18ന് ചെന്നൈ ദൂരദര്‍ശന്‍റെ സുവര്‍ണ ജൂബിലിയും ഹിന്ദി മാസാചരണത്തിന്‍റെ സമാപനവും ഒന്നിച്ച് ആഘോഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴ്‌നാട് ഗവര്‍ണറായിരുന്നു പരിപാടിയുടെ അധ്യക്ഷന്‍. ഇത്തരമൊരു പരിപാടി നടത്താമുള്ള തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു.
'നിങ്ങള്‍ക്ക് അറിയുന്നതുപോലെ, ഇന്ത്യന്‍ ഭരണഘടന ഒരു ഭാഷയ്‌ക്കും ദേശീയ ഭാഷ പദവിയും നല്‍കുന്നില്ല. നിയമ നിര്‍മാണം, നീതിന്യായം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയ വിനിമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നു എന്നുമാത്രം. ഹിന്ദി ഭാഷയ്‌ക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നതും മറ്റ് ഭാഷാസംസ്ഥാനങ്ങളില്‍ ഹിന്ദി മാസാചരണം സംഘടിപ്പിക്കുന്നതും പ്രാദേശിക ഭാഷകളെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമമാണ്.' -സ്റ്റാലിന്‍ കത്തില്‍ പറയുന്നു.
I strongly condemn the celebration of Hindi Month valedictory function along with the Golden Jubilee celebrations of Chennai Doordarshan.
— M.K.Stalin (@mkstalin) October 18, 2024
Hon’ble @PMOIndia,
The Constitution of India does not grant national language status to any language. In a multilingual nation, celebrating…
ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷാധിഷ്‌ഠിത പരിപാടികള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒഴിവാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട് സ്റ്റാലിന്‍. ഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ താത്‌പര്യപ്പെടുന്നു എങ്കില്‍ പ്രാദേശിക ഭാഷ മാസാചരണവും സംഘടിപ്പിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷകളുമായി ബന്ധപ്പെട്ട പരിപാടികള്‍ എല്ലാവരുമായുള്ള സൗഹൃദ ബന്ധം വര്‍ധിപ്പിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സംഭവത്തില്‍ സ്റ്റാലിന്‍ എക്‌സിലും കുറിപ്പ് പങ്കിട്ടു.
Also Read: ശൈശവ വിവാഹം തടയണം, വ്യക്തി നിയമങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി