ETV Bharat / bharat

വിമാനത്താവളത്തിലെ പരിശോധനക്കിടെ ബാഗിൽ 40 വെടിയുണ്ടകൾ; മുന്‍ എംഎല്‍എ ആയ തമിഴ് നടൻ പിടിയിൽ - Tamil Actor Karunas Caught - TAMIL ACTOR KARUNAS CAUGHT

ചെന്നൈ വിമാനത്താവളത്തില്‍ വെച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്‌ താരത്തിന്‍റെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്‌.

TAMIL ACTOR KARUNAS ARRESTED  CHENNAI AIRPORT  BULLETS IN BAG  തമിഴ് നടൻ കരുണാസ് പിടിയിൽ
TAMIL ACTOR KARUNAS (ETV Bharat)
author img

By PTI

Published : Jun 2, 2024, 8:56 PM IST

ചെന്നൈ: മുൻ എംഎൽഎയും നടനുമായ കരുണാസിന്‍റെ ബാഗിൽ നിന്ന് 40 വെടിയുണ്ടകൾ കണ്ടെത്തി. ഞായറാഴ്‌ച ചെന്നൈ വിമാനത്താവളത്തില്‍ വെച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്‌ താരത്തിന്‍റെ ബാഗിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്‌. തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.

എന്നാല്‍ ചോദ്യം ചെയ്യലിൽ തന്‍റെ കൈവശം സാധുവായ രേഖകൾ ഉണ്ടെന്ന് നടന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്‌റ്റേഷനിൽ ഏൽപിച്ചതാണെന്നും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഡിണ്ടിഗൽ പൊലീസ് സ്‌റ്റേഷനിൽ തോക്ക് ഏൽപ്പിച്ചെന്ന് കാണിക്കുന്ന രേഖകളും കരുണാസ് ഉദ്യോഗസ്ഥർക്ക് കൈമാറി. രേഖകൾ പരിശോധിച്ച ശേഷം കരുണാസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതോടെ തിരുച്ചിയിലേക്ക് പോകാൻ ഉദ്യോ​ഗസ്ഥർ അനുമതി നൽകി.

ALSO READ: ആഡംബര ഹോട്ടലില്‍ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന; കോഴിക്കോട് രണ്ട് യുവാക്കൾ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.