ETV Bharat / bharat

വാടക ഗർഭധാരണത്തിന് ഇനി ദാതാവിന്‍റെ അണ്ഡമോ ബീജമോ ഉപയോഗിക്കാം; ചട്ടം ഭേദഗതി ചെയ്‌ത് കേന്ദ്രം - വാടക ഗര്‍ഭധാരണം ചട്ടത്തില്‍ ഭേദഗതി

വാടക ഗര്‍ഭധാരണത്തിന് ഒരുങ്ങുന്ന ദമ്പതികള്‍ അണ്ഡവും ബീജവും പുറത്തു നിന്ന് ഉപയോഗിക്കുന്നതിന് ഇനി വിലക്കില്ല.ദാതാക്കളില്‍ നിന്നുള്ള അണ്ഡമോ ബീജമോ ഉപയോഗിച്ചും ഇനി വാടക ഗര്‍ഭധാരണം ആകാം. ഭേദഗതി കൊണ്ടുവന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

Surrogacy rule  Surrogacy rule changed  വാടക ഗര്‍ഭധാരണം  വാടക ഗര്‍ഭധാരണം ചട്ടത്തില്‍ ഭേദഗതി  surrogacy
Supreme Court
author img

By PTI

Published : Feb 23, 2024, 3:43 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ വാടക ഗര്‍ഭധാരണം സംബന്ധിച്ച ചട്ടത്തില്‍ നിര്‍ണായക ഭേദഗതി വരുത്തി കേന്ദ്രം. വാടക ഗർഭധാരണത്തിന് വിധേയരാകുന്ന ദമ്പതികൾ അവരില്‍ നിന്ന് തന്നെ അണ്ഡവും ബീജവും നല്‍കണമെന്നായിരുന്നു ചട്ടം.എന്നാലിപ്പോള്‍ വിവാഹിതരായ ദമ്പതികളില്‍, പങ്കാളിക്ക് ആരോഗ്യ പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തില്‍ ദാതാവിന്‍റെ അണ്ഡമോ ബീജമോ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിലാണ് വാടക ഗർഭധാരണ നിയമത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തിയത്. വിഷയത്തിൽ കേന്ദ്രം തീരുമാനമെടുക്കാത്തത് എന്തുകൊണ്ടെന്നാണെന്ന് സുപ്രീം കോടതി ചോദിച്ചതിന് പിന്നാലെയാണ് നടപടി.

വാടക ഗർഭധാരണത്തിന്‍റെ ഉദ്ദേശ്യം തന്നെ ഇത്തരം നിയമങ്ങളാൽ പരാജയപ്പെടുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. രണ്ട് ഡസനിലധികം ഹര്‍ജിക്കാർക്ക് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ ദാതാവിന്‍റെ അണ്ഡം ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്‌തിരുന്നു.

നിരവധി സ്‌ത്രീകള്‍ പരാതികളുമായി സുപ്രീം കോടതിയിൽ എത്തിയിട്ടും എന്തുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നില്ലെന്ന് ജനുവരിയിൽ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ഭേദഗതി സർക്കാർ പുനഃപരിശോധിക്കുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു.

2023 മാർച്ച് 14-ന് വാടക ഗർഭധാരണ നിയമയം ചട്ടം 7-ൽ വരുത്തിയ ഭേദഗതി ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ നിരവധി ഹർജികൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. ഗര്‍ഭപാത്രം വാടകയ്‌ക്ക് നല്‍കുന്ന ആളുടെ സമ്മതത്തെ കുറിച്ചും വാടക ഗർഭധാരണത്തിനുള്ള ഉടമ്പടിയെക്കുറിച്ചും ഭര്‍ത്താവിന്‍റെ ബീജം ഉപയോഗിച്ച് ദാതാവില്‍ ഗര്‍ഭധാരണമുണ്ടാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും പരാമര്‍ശിക്കുന്നതാണ് റൂൾ 7. ദാതാക്കളുടെ അണ്ഡമുപയോഗിച്ച് വാടക ഗർഭധാരണവുമായി മുന്നോട്ട് പോകാന്‍ നിരവധി സ്‌ത്രീ ഹർജിക്കാർക്ക് കോടതി അനുമതി നൽകുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.