തിരുനെൽവേലി : തിരുനെൽവേലിയ സ്വകാര്യ നീറ്റ് കോച്ചിങ് സെന്‍ററിൽ വിദ്യാർഥികളെ മര്‍ദിച്ച കേസിൽ കോച്ചിങ് സെന്‍റർ ഉടമയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം രൂപീകരിച്ചു. മലയാളിയായ ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടനാണ് സ്ഥാപനത്തിന്‍റെ ഉടമ.
സംഭവം പുറത്തറിഞ്ഞതോടെ ജലാലുദ്ദീന്‍ ഒളിവില്‍ പോയി എന്നാണ് പൊലീസ് നല്‍കുന്ന സൂചന. തിരുനെൽവേലി പൊലീസ് കമ്മിഷണർ രൂപേഷ് കുമാറിന്‍റെ നിർദേശ പ്രകാരം പ്രത്യേക സേന രൂപീകരിച്ച് ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. തെരച്ചില്‍ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് കമ്മിഷണർ രൂപേഷ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രെയിനിങ് സെന്‍റര്‍ ഉടമയും പരിശീലകനുമായ ജലാലുദ്ദീന്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വിദ്യാർഥികളുടെ മുഖത്തേക്ക് ഇയാള്‍ ചെരുപ്പ് എറിയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കണ്ണദാസൻ നീറ്റ് അക്കാദമിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി.
എന്നാല്‍ ജലാലുദ്ദീൻ സ്ഥലത്ത് നിന്ന് മുങ്ങിയതിനാല്‍ ജീവനക്കാരോടും വിദ്യാർഥികളോടും മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.