ന്യൂഡൽഹി: സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി കേന്ദ്രമന്ത്രി വി കെ സിംഗ്. കുറഞ്ഞ ദൃശ്യപരിധിയിൽ പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച പൈലറ്റുമാരെ നിയമിക്കാത്തതിനാണ് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ ആഴ്‌ചകളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് മൂലം വിമാന പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. കാലാവസ്ഥ മാറ്റത്തിന് മുന്‍പ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ദൃശ്യപരിതി കുറഞ്ഞ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി എയർലൈൻ ഓപ്പറേറ്റർമാർ, എയറോഡ്രോം ഓപ്പറേറ്റർമാരുമായും ചര്‍ച്ചകള്‍ നടത്തും.
സ്‌പൈസ് ജെറ്റ് ലിമിറ്റഡ്, എയർ ഇന്ത്യ ലിമിറ്റഡ്, ഇൻഡിഗോ ലിമിറ്റഡ് എന്നിവയ്ക്ക് 2024 ജനുവരി 31 ന് പൈലറ്റുമാരെ പട്ടികപ്പെടുത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി സമർപ്പിക്കാനുള്ള സമയപരിധി 14 ദിവസമാണെന്നും സിംഗ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
കഴിഞ്ഞ മാസം, കുറഞ്ഞ ദൃശ്യപരിധിയിൽ പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച പൈലറ്റുമാരെ പട്ടികപ്പെടുത്താത്തതിന് സ്‌പൈസ് ജെറ്റിനും എയർ ഇന്ത്യയ്ക്കും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു.
ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾക്കും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഓരോ എയർപോർട്ടിലും ഒരു എമർജൻസി കൺട്രോൾ റൂം പ്രവർത്തനക്ഷമമാക്കാൻ എല്ലാ ഷെഡ്യൂൾ ചെയ്‌ത എയർലൈനുകളോടും ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്.