ETV Bharat / bharat

സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിവയ്‌പ്പ്; നാല് റൗണ്ട് വെടിയുതിര്‍ത്ത് അജ്ഞാതര്‍ - Salman Khan Residence Gun Shot - SALMAN KHAN RESIDENCE GUN SHOT

ഹെൽമറ്റ് ധരിച്ച രണ്ട് പേര്‍ മോട്ടോർ ബൈക്കിലെത്തി താരത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് നേരെ വെടിയുതിർത്ത ശേഷം കടന്ന് കളയുകയായിരുന്നു.

SALMAN KHAN  GUN FIRING SALMAN KHAN  സൽമാൻ ഖാന്‍  വെടിവെപ്പ്
Shots Fired Outside Salman Khan's Mumbai Residence, Police Launch Investigation
author img

By ETV Bharat Kerala Team

Published : Apr 14, 2024, 10:14 AM IST

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിന് നേരെ വെടിവയ്‌പ്പ്. ഇന്ന് (ഏപ്രില്‍ 14) പുലർച്ചെ പുലർച്ചെ 5:30 ഓടെയാണ് വെടിവെപ്പുണ്ടായത്. മുംബൈയിലെ സൽമാന്‍റെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് പുറത്ത് നിന്ന്, മോട്ടോർ സൈക്കിളിലെത്തിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഹെൽമറ്റ് ധരിച്ച രണ്ട് വ്യക്തികൾ മോട്ടോർ ബൈക്കിൽ അതിവേഗത്തിൽ എത്തി ഗാലക്‌സി അപ്പാർട്ട്‌മെന്‍റിലേക്ക് നാല് റൗണ്ട് വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വിവരം ലഭിച്ചയുടൻ മുംബൈ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. ബാന്ദ്ര പൊലീസ് പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇതാദ്യമായല്ല സൽമാന്‍ ഖാന്‍ വധഭീഷണി നേരിടുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി നേരിടുന്നുണ്ട്. കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന്‍റെ പേര് ഉയർന്ന് വന്നത് മുതൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയ് താരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കൃഷ്‌ണ മൃഗത്തെ പവിത്രമായി കരുതുന്ന ബിഷ്‌ണോയികളുടെ വികാരത്തെ സൽമാന്‍റെ പ്രവൃത്തി വ്രണപ്പെടുത്തിയതാണ് ലോറൻസിന്‍റെ ആരോപണം.

Also Read : സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കി ഗുണ്ടാസംഘം ; സുരക്ഷ ശക്തമാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.