ETV Bharat / bharat

രാമേശ്വരം കഫേ സ്‌ഫോടന പരാമർശം: തമിഴ്‌നാടിനോട് മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലെജെ - Shobha Karandlaje apologizes

'തമിഴ്‌നാട്ടിൽ നിന്ന് ഒരാൾ വന്ന് ബംഗളൂരുവിലെ ഒരു കഫേയിൽ ബോംബ് വച്ചു. മറ്റൊരാൾ ദില്ലിയിൽ നിന്ന് വന്ന് വിധാൻസൗദയിൽ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. കേരളത്തിൽ നിന്ന് ഒരാൾ വന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തി' ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

Shobha Karandlaje apologizes  Rameswaram Cafe blast case  controversial statement On Tamils  What did Shobha Karandlaje say
Shobha Karandlaje
author img

By ETV Bharat Kerala Team

Published : Mar 20, 2024, 4:18 PM IST

ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്‌താവനയിൽ മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലെജെ. തന്‍റ വാക്കുകൾ തിരിച്ചെടുത്തെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി (Cafe blast case: Shobha Karandlaje Apologizes For Controversial Statement About Tamils).

'എൻ്റെ തമിഴ് സഹോദരീ സഹോദരന്മാരേ, എന്‍റെ വാക്കുകൾ വെളിച്ചം വീശാനുളളതായിരുന്നു. ഇരുട്ട് പരത്താനായിരുന്നില്ല. കൃഷ്‌ണഗിരി വനത്തിലെ ട്രെയിനികളെ അഭിസംബോധന ചെയ്‌തു. എന്നിരുന്നാലും എൻ്റെ അഭിപ്രായത്തിൽ ചിലരെ വേദനിപ്പിച്ചതായി ഞാൻ ശ്രദ്ധിച്ചു. ഇതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എൻ്റെ വാക്കുകൾ തിരിച്ചെടുക്കുന്നു' എന്ന് പറഞ്ഞായിരുന്നു എക്‌സ് അക്കൗണ്ടിലൂടെ ശോഭ കരന്ദ്‌ലെജെ മാപ്പ് പറഞ്ഞത്.

മന്ത്രി ശോഭ കരന്ദ്‌ലെജെയുടെ വിവാദ പരാമർശം: ശോഭ കരന്ദ്‌ലെജെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ളവർ ബംഗളൂരുവില്‍ ബോംബ് സ്ഫോടനം നടത്തുന്നുവെന്ന ഗുരുതരമായ ആരോപണമായിരുന്നു കേന്ദ്രമന്ത്രി ഉന്നയിച്ചത്.

'തമിഴ്‌നാട്ടിൽ നിന്ന് ഒരാൾ വന്ന് ബംഗളൂരുവിലെ ഒരു കഫേയിൽ ബോംബ് വച്ചു. മറ്റൊരാൾ ദില്ലിയിൽ നിന്ന് വന്ന് വിധാൻസൗദയിൽ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. കേരളത്തിൽ നിന്ന് ഒരാൾ വന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തി' ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

കേന്ദ്രമന്ത്രിക്ക് രൂക്ഷ വിമർശനം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പെടെയുളള നിരവധി പേർ കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയെ ശക്തമായി അപലപിച്ചിരുന്നു. സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമായിരുന്നു ശോഭ കരന്ദ്‌ലജെയ്‌ക്ക്‌ നേരെ ഉയർന്നത്. സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയായ ശോഭയ്‌ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് സ്‌റ്റാലിൻ പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെ ബിജെപിയിലെ എല്ലാവരും തന്നെ ഈ വൃത്തികെട്ട വിഭജന രാഷ്ട്രീയം ചെയ്യുന്നത് അവസാനിപ്പിക്കണം. ഈ വിദ്വേഷ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കണം. ഉടൻ തന്നെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു സ്‌റ്റാലിൻ ആവശ്യപ്പെട്ടത്. കൂടാതെ മന്ത്രിമാർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും നെറ്റിസൺസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശോഭ കരന്ദ്‌ലജെയുടെ വിദ്വേഷ പ്രസംഗത്തെ ശക്തമായി അപലപിച്ച് എഐഎഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് നിയമസഭ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനോട് കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നെന്നും ഭിന്നിപ്പിക്കൽ ഉദ്ദേശത്തോടെയുള്ള ഇത്തരം വിദ്വേഷ പ്രസ്‌താവനകൾ ഒരിക്കലും തുടരില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.