ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബുലന്ദ്‌ഷഹർ ജില്ലയിലെ സിക്കന്ദ്രബാദിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. 19-ഓളം പേർ താമസിക്കുന്ന വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതോടുകൂടി വീട് തകർന്നു വീണു.
ഇന്നലെയാണ് (ഒക്‌ടോബർ 21) അപകടമുണ്ടായത്. രാത്രി 8.30 നും 9.00 നും ഇടയിൽ വലിയൊരു ശബ്‌ദത്തേടുകൂടി സിലിണ്ടർ പൊട്ടിത്തെറിക്കുകയും വീട് നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിങ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഞ്ച് പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലർ ഇപ്പോഴും അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മീററ്റ് സോൺ അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് ധ്രുവ കാന്ത് താക്കൂർ പറഞ്ഞു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഏത് തരത്തിലുളള സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Also Read: ജമ്മുകശ്‌മീർ ഭീകരാക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു, ഒരു ഭീകരനെ സൈന്യം വധിച്ചു