ശ്രീനഗര്‍: ബാരാമുള്ള ജില്ലയിലെ സോപോര്‍ ടൗണിലുണ്ടായ സ്‌ഫോടനത്തിൽ കുട്ടികളടക്കം നാല് പേര്‍ മരിച്ചു. ഷേര്‍ കോളനിയില്‍ ആക്രി സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
ചികിത്സക്കിടെയാണ് മറ്റു രണ്ട് പേര്‍ മരിച്ചത്. മരിച്ചവരില്‍ കുട്ടകളും ഉണ്ടെന്നാണ് വിവരം. എന്താണ് പൊട്ടിത്തെറിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണ്. പൊലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.