ETV Bharat / bharat

നീറ്റ് റദ്ദാക്കാനുള്ള ഹർജികള്‍ : കേന്ദ്രത്തിനും എന്‍ടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ് - SC notice to NTA on cancelling NEET

നീറ്റ് റദ്ദാക്കലില്‍ കേന്ദ്രത്തിനും എന്‍ടിഎയ്ക്കും സുപ്രീം കോടതി നോട്ടീസ്

SC NOTICE TO CENTRE  CANCELLING NEET  നീറ്റ്  എൻടിഎ
നീറ്റ് റദ്ദാക്കുന്നതിനുള്ള ഹർജികളിൽ കേന്ദ്രത്തിനും എന്‍ടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ് (ETV Bharat)
author img

By PTI

Published : Jun 20, 2024, 4:41 PM IST

ന്യൂഡൽഹി : നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വ്യാഴാഴ്‌ച കേന്ദ്രസർക്കാരിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ നിന്നും (എൻടിഎ) വിശദീകരണം തേടി. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്)-2024 പരീക്ഷയെക്കുറിച്ചുള്ള ചില ഹർജികളിലെ തുടർനടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്‌തു.

ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ചോദ്യപേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത ചില ഹർജികൾ ഹൈക്കോടതികളിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻടിഎ സമർപ്പിച്ച നാല് വ്യത്യസ്‌ത ഹർജികളിലാണ് പ്രതികരണം തേടി കക്ഷികൾക്ക് നോട്ടീസ് അയച്ചത്.

എൻടിഎയുടെ ഹർജികളിൽ ബെഞ്ച് നോട്ടീസ് നൽകിയതിനാൽ, ഹൈക്കോടതിയുടെ മുമ്പാകെയുള്ള ഈ വിഷയങ്ങളിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഹൈക്കോടതികളിലെ ഹര്‍ജികളില്‍ തുടർ നടപടികൾ സ്റ്റേ ചെയ്യുമെന്ന് ഇതോടെ കോടതി വ്യക്തമാക്കി. മെയ് അഞ്ചിന് നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയിൽ പങ്കെടുത്ത 20 വിദ്യാർഥികൾ നൽകിയത് ഉൾപ്പടെ മറ്റ് നിരവധി ഹർജികളും കോടതി പരിഗണിച്ചു. മെയ് അഞ്ചിന് നടന്ന പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവർ എൻടിഎയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ഹർജികളിൽ പ്രതികരണം ആവശ്യപ്പെട്ട് കേന്ദ്രത്തിനും എൻടിഎയ്ക്കും നോട്ടീസ് അയച്ച ബെഞ്ച്, നീറ്റ്-യുജി 2024 മായി ബന്ധപ്പെട്ട മറ്റ് തീർപ്പുകൽപ്പിക്കാത്ത വിഷയങ്ങൾക്കൊപ്പം ഹർജികളും അടുത്ത മാസം എട്ടിന് പരിഗണിക്കുമെന്ന് പറഞ്ഞു.

അതേസമയം കോടതി കൗണ്‍സിലിങ്ങ് നടപടികള്‍ തടഞ്ഞിട്ടില്ല. കൗൺസിലിങ്ങ് ജൂലൈ ആറിന് ആരംഭിക്കും. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാറിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മറ്റൊരു അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച് ബിഹാറിലും ഗുജറാത്തിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോർട്ട് നൽകാൻ പൊലീസിനോട് ആവശ്യപ്പെടണമെന്നും അഭിഭാഷകൻ പറഞ്ഞു. ഹർജിക്കാരും സമാനമായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. പരിശീലന സ്ഥാപനങ്ങളും ഹർജിക്കാരായി എത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

നീറ്റ് (അണ്ടർ ഗ്രാജുവേറ്റ്)-2024 പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ഹർജികൾ പരിഗണിക്കവേ, പരീക്ഷാനടത്തിപ്പിൽ ആരുടെയെങ്കിലും ഭാഗത്ത് അല്‍പ്പം അശ്രദ്ധ ഉണ്ടായാൽ പോലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി ജൂൺ 18ന് പറഞ്ഞിരുന്നു. പരാതികൾ ഉന്നയിക്കുന്ന പ്രത്യേക ഹർജികൾ പരിഗണിക്കുമ്പോൾ, ചോദ്യ പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാരിൽ നിന്നും എൻടിഎയിൽ നിന്നും പ്രതികരണം തേടിയിരുന്നു.

പരീക്ഷയെഴുതിയ 1,563 ഉദ്യോഗാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കിയതായി കേന്ദ്രവും എൻടിഎയും ജൂൺ 13 ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അവർക്ക് ഒന്നുകിൽ വീണ്ടും പരീക്ഷ നടത്തുകയോ അല്ലെങ്കിൽ സമയനഷ്‌ടത്തിന് നൽകിയ നഷ്‌ടപരിഹാര മാർക്ക് ഉപേക്ഷിക്കുകയോ ചെയ്യാനുള്ള ഒപ്ഷൻ ഉണ്ടായിരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. മെയ് അഞ്ചിന് 4,750 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 24 ലക്ഷത്തോളം പേർ പങ്കെടുത്തു. ജൂൺ 14 ന് ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജൂൺ നാലിന് തന്നെ പ്രഖ്യാപിച്ചു. പ്രത്യക്ഷത്തിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായതിനാൽ. ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയും അഭിമാനകരമായ പരീക്ഷയിൽ ക്രമക്കേടും ഉണ്ടായതായി ആരോപണമുണ്ട്.

ഈ ആരോപണങ്ങൾ പല നഗരങ്ങളിലും പ്രതിഷേധത്തിനും പല ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹർജികൾ ഫയൽ ചെയ്യുന്നതിനും കാരണമായി. ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 10 ന് നൂറുകണക്കിന് വിദ്യാർഥികൾ ഡൽഹിയിൽ പ്രതിഷേധിച്ചു. എൻടിഎയുടെ ചരിത്രത്തിൽ ആദ്യമായി 720 മാർക്ക് നേടിയ 67 വിദ്യാര്‍ഥികൾ, ഹരിയാനയിലെ ഫരീദാബാദിലെ ഒരു കേന്ദ്രത്തിൽ നിന്നുള്ള ആറ് പേർ പട്ടികയിൽ ഇടംനേടിയതും ക്രമക്കേടുകളെക്കുറിച്ചുള്ള സംശയം ഉയർത്തുന്നു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്ക് രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തുന്നതിന് വേണ്ടി ദേശീയ അന്വേഷണ ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്.

Also Read: നീറ്റ് പരീക്ഷ ക്രമക്കേട്: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.