ETV Bharat / bharat

ജീവപര്യന്തമെന്നാല്‍ ജീവിതകാലം മുഴുവനോ ? ; ഹർജി പരിഗണിക്കാൻ സുപ്രീം കോടതി - ജീവപര്യന്തം

ജീവപര്യന്തം ശിക്ഷയിൽ സിആർപിസി സെക്ഷൻ 432 പ്രകാരം ഇളവ് നൽകാനാവുമോ എന്ന ഹർജി കേൾക്കാൻ തയ്യാറായി സുപ്രീം കോടതി. ജീവപര്യന്തം ജീവിതാവസാനം വരെയാണെങ്കിൽ കുറ്റവാളിയുടെ മൗലികാവകാശ ലംഘനമാണെന്നും, നല്ല വ്യക്തിയായി തിരിച്ചുവരാനുള്ള അവസരം ഇല്ലാതാക്കുകയാണെന്നുമാണ് ഹർജിയിൽ പറയുന്നത്.

Supreme Court  life sentence  ജീവപര്യന്തം  സുപ്രീം കോടതി
Supreme Court agrees to hear plea that sought to know whether life sentence would mean entire life
author img

By ETV Bharat Kerala Team

Published : Feb 9, 2024, 11:03 PM IST

ന്യൂഡൽഹി : ജീവപര്യന്തം ശിക്ഷ എന്നത് ജീവിതകാലം മുഴുവൻ എന്ന് അർഥമാക്കുമോ എന്നറിയാൻ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി( life sentence plea). ജീവപര്യന്തം എന്നത് ജീവിതകാലം മുഴുവനും ശിക്ഷ അനുഭവിക്കുക എന്ന് അർഥമാക്കുമോ, അതോ സിആർപിസി (CrPC) സെക്ഷൻ 432 പ്രകാരം ശിക്ഷയിൽ ഇളവ് നൽകാനാവുമോ എന്നറിയാനാണ് ഹർജി നൽകിയത്. കൊലപാതകക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ചന്ദ്രകാന്ത് ഝാ ആണ് ഹർജിക്കാരൻ.

സിആർപിസിയുടെ 432-ാം വകുപ്പ് പ്രകാരം ശിക്ഷകളിൽ മാറ്റം വരുത്താനോ ഇളവ് ചെയ്യാനോ ഉള്ള അധികാരം ഉണ്ട്. മൂന്ന് കൊലപാതക കേസുകളിലായി തിഹാർ ജയിലിൽ ജീവപര്യന്തം(life sentence) തടവിൽ കഴിയുകയാണ് ഹർജിക്കാരനായ ചന്ദ്രകാന്ത് ഝാ. ഹർജിയിൽ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാറിനോട് അഭിപ്രായം ആരാഞ്ഞ് നോട്ടിസ് അയച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 302 (കൊലപാതകക്കുറ്റം), സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് തന്‍റെ കക്ഷി ശിക്ഷിക്കപ്പെട്ടതെന്ന് ഝായുടെ അഭിഭാഷകനായ ഋഷി മൽഹോത്ര ഹർജിയിൽ പരാമർശിച്ചിരുന്നു. വിചാരണക്കോടതി ഹർജിക്കാരന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഡൽഹി ഹൈക്കോടതി ഇളവ് നൽകി ജീവപര്യന്തമാക്കി മാറ്റി. ജീവപര്യന്തം തടവ് എന്നത് ഹർജിക്കാരൻ്റെ മുഴുവൻ ജീവിതകാലവും എന്ന് അർഥമാക്കുമെന്ന് വിധിയിലുണ്ടായിരുന്നു.

ജീവപര്യന്തം തടവ് എന്നത് ജീവിതാവസാനം വരെ വ്യാഖ്യാനിക്കുകയാണെങ്കിൽ, അത് ഒരു കുറ്റവാളിയുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. കൊലപാതക കുറ്റത്തിന് ഒരാൾക്ക് ജീവപര്യന്തം ശിക്ഷ നൽകുക എന്നത് ഭരണഘടനാ വിരുദ്ധവും കുറ്റവാളിക്ക് തെറ്റ് മനസിലാക്കി സ്വാഭാവിക ജീവിതത്തിലേക്ക് മാറാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ സംസ്ഥാന സർക്കാരുകളുടെ ഇളവുകളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. സിആർപിസിയുടെ 432-ാം വകുപ്പ് പ്രകാരം ഒരു വ്യക്തിക്ക് നൽകേണ്ട ഇളവ് നിയമപരമായ അവകാശമാണെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധിച്ച ശിക്ഷ പൂർണമായും ന്യായീകരിക്കാവുന്നതല്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. ജീവപര്യന്തം എന്നത് യഥാർഥത്തിൽ ജീവിതാവസാനം വരെയാകുമോ അതോ സി ആർ പി സി സെക്ഷൻ 432 പ്രകാരം ശിക്ഷയിൽ ഇളവ് നൽകാനാവുമോ എന്നതാണ് കോടതിക്ക് മുമ്പാകെ ഉന്നയിച്ച പ്രധാന വിഷയം. ഝാ ചെയ്‌ത ക്രൂരമായ കുറ്റകൃത്യത്തിന് മതിയായ ശിക്ഷ നൽകണമെന്ന് പറഞ്ഞുകൊണ്ടാണ് 2016 ജനുവരിയിൽ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്‌തത്. 2007ൽ 19കാരനെ കൊലപ്പെടുത്തി മൃതദേഹം തിഹാർ ജയിലിന് (Tihar jail) സമീപം തള്ളിയ കേസിലാണ് വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.