ETV Bharat / bharat

റാമോജി റാവു; പ്രിന്‍റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മീഡിയയിൽ വിപ്ലവം സൃഷ്‌ടിച്ച മീഡിയ ടൈക്കൂൺ - Media Tycoon Ramoji Rao - MEDIA TYCOON RAMOJI RAO

നൂതന മനോഭാവത്തിലൂടെയും സമർപ്പണത്തിലൂടെയും മാധ്യമരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച റാമോജി റാവു. പ്രിൻ്റ് മുതൽ ഇലക്‌ട്രോണിക്, ഡിജിറ്റൽ വരെയുള്ള മാധ്യമലോകത്തെ റാമോജിയുടെ യാത്ര...

RAMOJI RAO  RAMOJI RAO REVOLUTIONARY LIFE  RAMOJI RAO LIFE AND CAREER  റാമോജി റാവു മാധ്യമ പ്രവർത്തനം
Ramoji Rao (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 3:16 PM IST

ഹൈദരാബാദ്: മാധ്യമ ലോകത്ത് വിപ്ലവം സൃഷ്‌ടിച്ച, വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ അതികായനാണ് ചെറുകുരി റാമോജി റാവു. മാധ്യമപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം, സിനിമ എന്നിങ്ങനെ വ്യത്യസ്‌തമായ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. ലോകത്ത് മറ്റെത്ര മാധ്യമ മേധാവികൾ വന്നുപോയാലും റാമോജി റാവുവിൻ്റെ പേരും പെരുമയും എക്കാലവും നിലനിൽക്കും.

മാധ്യമങ്ങളിലൂടെ ജനത്തെയും ഭാഷയെ തന്നെയും സ്വാധീനിച്ച യഥാർഥ പത്രപ്രവർത്തകനായാണ് റാമോജി റാവു വാഴ്‌ത്തപ്പെടുന്നത്. ഈനാടു, ഇടിവി, ഇടിവി ഭാരത് എന്നിങ്ങനെ പ്രിൻ്റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മാധ്യമരംഗങ്ങളിൽ റാമോജിയുടെ സാന്നിധ്യം കാണാം. മാധ്യമം ഏതുമായിക്കൊള്ളട്ടെ, അത് സംവേദനാത്മകമായും നൂതനമായും ജനങ്ങളിലേക്ക് എത്തിക്കാൻ ഒട്ടേറെ പരീക്ഷണങ്ങളുമായി, പുതിയ സാഹസങ്ങൾ നടത്തിയ 'പോരാളി'യാണ് റാമോജി റാവു.

സാമൂഹിക ഉണർവിനായി വർത്തിക്കാൻ മീഡിയ

'മാധ്യമം ഒരു കച്ചവടമല്ല, സമൂഹത്തെ ഉണർത്തുന്നത് സോഷ്യൽ മീഡിയയാണ്' എന്ന വിശ്വാസത്തിലൂന്നി ആയിരുന്നു റാമോജി റാവുവിന്‍റെ പ്രവർത്തനം. 1969-ൽ 'അന്നദാത' എന്ന മാസികയിലൂടെയാണ് അദ്ദേഹം മാധ്യമരംഗത്ത് തൻ്റെ ആദ്യ ചുവടുവപ്പ് നടത്തിയത്. ഒരു കർഷക കുടുംബത്തിൽ ജനിച്ച റാമോജി റാവു അങ്ങനെ നിരവധി കർഷക കുടുംബങ്ങളുടെ ദാതാവായി മാറി.

കാർഷിക സമൂഹത്തിന് ഗണ്യമായ സംഭാവന നൽകിയ അദ്ദേഹം അന്നദാത മാഗസിനിലൂടെ കാർഷിക ശാസ്‌ത്ര കേന്ദ്രങ്ങൾക്കും കർഷകർക്കും ഇടയിൽ ഒരു പാലമായി വർത്തിച്ചു. നൂതന കൃഷിരീതികൾ, സാങ്കേതിക രീതികൾ, പുതിയ യന്ത്രങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം അനന്തമായ വിവരങ്ങൾ കർഷകരിലേക്ക് എത്തിച്ചു. കാർഷിക ശാസ്‌ത്രത്തിൻ്റെ ഫലങ്ങളിൽ നിന്ന് പ്രയോജനം നേടിയ തെലുഗു കർഷകർ പരമ്പരാഗത രീതികൾക്കതീതമായി പുതിയ പരീക്ഷണങ്ങൾ നടത്തി. കോടിക്കണക്കിന് കർഷകരെ സ്വാധീനിക്കാൻ റാമോജിക്കായി.

ഈനാടു പിറക്കുന്നു

1974-ലാണ് മാധ്യമ വ്യവസായത്തിലെ സംവേദനാത്മകമായ തന്‍റെ അടുത്ത ചുവടുവയ്‌പ്പ് റാമോജി റാവു നടത്തുന്നത്. അതാണ് ഈനാടു എന്ന തെലുഗു ദിനപത്രം. വിശാഖപട്ടണം കേന്ദ്രീകരിച്ചുള്ള ഈനാടു ഇന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രമാണ്. പൊതുപ്രശ്‌നങ്ങളോടുള്ള പ്രതിബദ്ധതയും സത്യസന്ധമായ ഇടപെടലുകളും അടിസ്ഥാന സ്വഭാവങ്ങളായി എപ്പോഴും സന്നിവേശിപ്പിക്കപ്പെടുന്ന ഈനാടു ഇന്ന് തെലുഗു വായനക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു.

1976ൻ്റെ ആദ്യപകുതിയിൽ 48,339 കോപ്പികളുണ്ടായിരുന്ന പത്രത്തിന്‍റെ ഇന്നത്തെ സർക്കുലേഷൻ പടിപടിയായി വർധിച്ച്, അപ്രാപ്യമായ നിലയിലെത്തിയിരിക്കുന്നു. 23 കേന്ദ്രങ്ങളിൽ അച്ചടിച്ച് ജനങ്ങളിലേക്കെത്തുന്ന, ഏറ്റവും കൂടുതൽ പ്രചാരമുള്ള തെലുഗു ദിനപത്രമാണ് ഇന്ന് ഈനാടു.

"പ്രഭാതത്തിന് മുമ്പ് സത്യം അപലപിക്കപ്പെടട്ടെ", ഇതായിരുന്നു റാമോജി റാവുവിന്‍റെ സിദ്ധാന്തം. തെലുഗു പത്രങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ച സിദ്ധാന്തമാണത്. മുമ്പ് ഉച്ചയ്‌ക്കോ വൈകുന്നേരമോ പത്രങ്ങൾ വായനക്കാരിൽ എത്തിയിരുന്നില്ല. റാമോജി റാവുവാണ് ആ സ്ഥിതി മാറ്റിയത്.

മാഗസിൻ ഡെലിവറി സംവിധാനം മുതൽ ഏജൻ്റുമാരുടെ നിയമനം വരെ എല്ലാ മേഖലകളിലും പുതിയ പ്രവണത സൃഷ്‌ടിക്കാൻ അദ്ദേഹത്തിനായി. നേരം പുലരുന്നതിന് മുമ്പ് ദിനപത്രം വായനക്കാരുടെ വീട്ടിൽ എത്തിച്ചാണ് രാമോജി റാവു പുതിയ അധ്യായത്തിന് തുടക്കമിട്ടത്. ഗ്രാമാന്തരങ്ങളിലേക്കും തെലുഗു പത്രപ്രവർത്തനത്തെ അദ്ദേഹം പറിച്ചുനട്ടു. യഥാർഥ വാർത്തകൾ രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും തലസ്ഥാനങ്ങളിൽ നിന്നല്ല വരേണ്ടതെന്നും വിദൂര ഗ്രാമങ്ങളിലെ നിസഹായരായ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കാണ് പത്രങ്ങൾ മുൻഗണന നൽകേണ്ടതെന്നും റാമോജി റാവു വിശ്വസിച്ചു.

ഡിജിറ്റൽ വിപുലീകരണം

സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന ഈനാടുവിന് എല്ലാ തെലുഗു ദിനപത്രങ്ങൾക്കും മുമ്പായി ഇൻ്റർനെറ്റിൽ പ്രവേശിക്കാനായി. 1999-ൽ, ലോകമെമ്പാടുമുള്ള തെലുഗു ആളുകൾക്ക് ഈനാടു വാർത്തകൾ നൽകുക, ഏറ്റവും പുതിയ വാർത്തകൾ വേഗത്തിലും സമയബന്ധിതമായും എത്തിക്കുക എന്നീ ലക്ഷ്യത്തോടെ Eenadu.net ആരംഭിച്ചു. രണ്ട് ദശാബ്‌ദക്കാലം ന്യൂസ്‌ടൈം എന്ന ഇംഗ്ലീഷ് ദിനപത്രത്തെ വിജയകരമായി നയിച്ചതും റാമോജി റാവു ആയിരുന്നു. 1984 ജനുവരി 26 ന് ആരംഭിച്ച ഇത് നൂറുകണക്കിന് പത്രപ്രവർത്തകർക്ക് അവസരമൊരുക്കി

ഇടിവി: വിപ്ലവകരമായ തെലുഗു ടെലിവിഷൻ

അച്ചടി മാധ്യമങ്ങളിൽ ഈനാടു ഒരു സെൻസേഷനായിരുന്നുവെങ്കിൽ, ഇലക്‌ട്രോണിക് മാധ്യമത്തിൽ വിപ്ലവം കൊണ്ടുവന്നത് റാമോജി റാവു ആരംഭിച്ച ഇടിവിയാണ്. ദൃശ്യമാധ്യമങ്ങളിലെ സ്റ്റീരിയോടൈപ്പുകൾ കാറ്റിൽപ്പറത്തിയ ഇടിവി 1995 ഓഗസ്റ്റ് 27-ന് തെലുഗുവിലെ ആദ്യത്തെ 24 മണിക്കൂർ ചാനൽ ആയി മാറി. ആഴ്‌ചയിൽ ഒരു സീരിയൽ ആസ്വദിച്ചിരുന്ന പ്രേക്ഷകർക്ക് ഡെയ്‌ലി സീരിയലുകൾ കാണാൻ അവസരം ഒരുക്കിയതും ഇടിവി ആണ്.

'അന്നദാത' എന്ന പ്രഭാത പരിപാടി കൃഷിയുമായി ബന്ധപ്പെട്ടതാണ്. റാമോജി റാവു അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിനൊപ്പം നടത്തിയ പടുത തീയാഗ എന്ന പരിപാടി നൂറുകണക്കിന് ഗായകരെ ചലച്ചിത്രമേഖയ്‌ക്ക് സമ്മാനിച്ചു. സ്റ്റാർ വുമൺ പരിപാടി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു. 'ജബർദസ്‌ത്' എന്ന കോമഡി ഷോയ്‌ക്കും കാഴ്‌ചക്കാരേറെയാണ്.

ഇടിവി നെറ്റ്‌വർക്ക് വിപുലീകരിക്കുന്നു

വിവിധ സംസ്ഥാനങ്ങളിലേക്ക് ഇടിവി ശ്യംഖലയെ വ്യാപിപ്പിക്കാനായിരുന്നു റാമോജിയുടെ പുതിയ ലക്ഷ്യം. 2000 ഏപ്രിലിൽ ഇടിവി ബംഗ്ലാ ആരംഭിച്ചു. തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ ഒരു മറാത്തി ചാനലും തുടങ്ങി. അഞ്ച് മാസത്തിനുള്ളിൽ ഇടിവി കന്നഡ സംപ്രേക്ഷണം ആരംഭിച്ചു.

2001 ഓഗസ്റ്റിൽ ഇടിവി ഉർദുവിൽ സംസാരിച്ചുതുടങ്ങി. 2002 ജനുവരിയിൽ ഒരേ ദിവസം ആറ് ചാനലുകൾ ആരംഭിച്ച് മാധ്യമ ചരിത്രത്തിൽ രാമോജി റാവു മറ്റൊരു വിപ്ലവം സൃഷ്‌ടിച്ചു.

പിന്നീട് ഒരു വിനോദം എന്നതിലുപരി വാർത്ത പരിപാടികൾക്കും പ്രധാന്യം നൽകാൻ റാമോജി റാവു തീരുമാനിച്ചു. അങ്ങനെ 2003 ഡിസംബറിൽ ഇടിവി-2 വാർത്താ ചാനൽ ആരംഭിച്ചു. സംസ്ഥാന വിഭജനത്തിന് ശേഷം, ആന്ധ്രാപ്രദേശും തെലങ്കാനയും ഇടിവിയ്‌ക്ക് തുടക്കമിട്ടു. ഏറ്റവും പുതിയ വാർത്തകളും വിശകലനങ്ങളും യഥാർത്ഥ ജീവിത കഥകളും ജനങ്ങളിലേക്കെത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഇന്നും ഇടിവി.

ഇടിവി ഭാരത്

പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് റാമോജി റാവു ഇടിവി നെറ്റ്‌വർക്ക് വിപുലീകരിച്ചു- ഇടിവി പ്ലസ്, ഇടിവി സിനിമ, ഇടിവി അഭിരുചി, ഇടിവി സ്‌പിരിച്വൽ തുടങ്ങിയ ചാനലുകൾ തുടങ്ങി. വിവിധ പരിപാടികളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചു. ഭാവിയെ മുൻനിർത്തി, 13 ഭാഷകളിൽ വാർത്തകൾ നൽകുന്ന ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇടിവി ഭാരത് എന്ന ഡിജിറ്റൽ മീഡിയ ഡിവിഷൻ സൃഷ്‌ടിച്ചു.

കുട്ടികൾക്കായി പരിപാടികൾ, ഒടിടി സംരംഭങ്ങളും

കുട്ടികൾക്കായി എന്‍റർടെയിൻമെന്‍റ് പരിപാടികൾ എന്ന ആശയം റാമോജി റാവു മുന്നോട്ടുവച്ചു. 4 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായി 12 ഭാഷകളിൽ കാർട്ടൂൺ പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്ന ഇടിവി ബാൽഭാരതിൻ്റെ പിറവിയിലേക്കാണ് അത് നയിച്ചത്. ആവേശമുണർത്തുന്ന വെബ് സീരീസ് ഫീച്ചർ ചെയ്യുകയും പഴയകാലത്തെ എല്ലാ സിനിമാതാരങ്ങളെയും ലഭ്യമാക്കുകയും ചെയ്യുന്ന ഇടിവി വിൻ (ETV Win) ആപ്പ് ഉപയോഗിച്ച് ഒടിടി പ്ലാറ്റ്‌ഫോമിലേക്കും ഇടിവി പ്രവേശിച്ചു.

റാമോജി റാവുവിൻ്റെ നൂതന മനോഭാവവും സമർപ്പണവും മാധ്യമരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു. സാമൂഹിക ഉത്തരവാദിത്തബോധത്തോടെ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ, അത് സമൂഹങ്ങളെ പരിവർത്തനം ചെയ്യുകയും ഭാഷകളെയും സംസ്‌കാരങ്ങളെയും ഉയർത്തുമെന്നും റാമോജി തന്‍റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. പ്രിൻ്റ് മുതൽ ഇലക്‌ട്രോണിക്, ഡിജിറ്റൽ വരെയുള്ള മാധ്യമലോകത്തെ അദ്ദേഹത്തിൻ്റെ യാത്ര നവീകരണത്തിനും മികവിനുമുള്ള അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമത്തെ കൂടിയാണ് പ്രകടമാക്കുന്നത്.

ALSO READ: 'റാമോജിയുടെ ഇച്‌ഛാശക്തിയെ എന്നും ബഹുമാനിക്കുന്നു' ; വിയോഗത്തില്‍ അനുശോചിച്ച് വേണു ഐഎസ്‌സി - VENU ISCS TRIBUTE TO RAMOJI RAO

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.